CMDRF

മോദി അഴിമതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒസാമ ബിന്‍ ലാദനും ഗബ്ബര്‍സിങ്ങും അഹിംസ പ്രസംഗിക്കുന്നത് പോലെ: സഞ്ജയ് സിംഗ്

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒസാമ ബിന്‍ ലാദനുമായും ഗബ്ബര്‍സിങ്ങുമായും ഉപമിച്ച് എഎപി നേതാവ് സഞ്ജയ് സിംഗ്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെയും ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിനെയും കള്ളക്കേസുകള്‍ ചുമത്തി ജയിലില്‍ അടച്ചു. മോദി അഴിമതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒസാമ ബിന്‍ ലാദനും ഗബ്ബര്‍സിങ്ങും അഹിംസ പ്രസംഗിക്കുന്നത് പോലെ തോന്നുന്നു. ഒരുവാഷിംഗ് പൗഡറുമായാണ് മോദിയും ബിജെപിയും എത്തിയിരിക്കുന്നത്.ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങള്‍ ശുദ്ധരാകും’ സഞ്ജയ് സിംഗ് പരിഹസിച്ചു.

അനധികൃത ഭൂമി കേസില്‍ ഹേമന്ത് സോറനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോള്‍ ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിന് ചികിത്സ അനുവദിക്കാതെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും സഞ്ജയ് സിംഗ് ആരോപിച്ചു.

Top