CMDRF

മയക്കുമരുന്ന് പിടികൂടിയ കേസില്‍ സഞ്ജീവ് ഭട്ട് കുറ്റക്കാരന്‍; ശിക്ഷ വ്യാഴാഴ്ച്ച

മയക്കുമരുന്ന് പിടികൂടിയ കേസില്‍ സഞ്ജീവ് ഭട്ട് കുറ്റക്കാരന്‍; ശിക്ഷ വ്യാഴാഴ്ച്ച
മയക്കുമരുന്ന് പിടികൂടിയ കേസില്‍ സഞ്ജീവ് ഭട്ട് കുറ്റക്കാരന്‍; ശിക്ഷ വ്യാഴാഴ്ച്ച

ഗുജറാത്ത്: മയക്കുമരുന്ന് പിടികൂടിയ കേസില്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് കുറ്റക്കാരനെന്ന് പാലന്‍പുര്‍ ടൗണ്‍ സെഷന്‍സ് കോടതി. ശിക്ഷ വ്യാഴാഴ്ച്ച പ്രഖ്യാപിക്കും. മയക്കുമരുന്നവെച്ച് രാജസ്ഥാന്‍ സ്വദേശിയായ അഭിഭാഷകന്‍ സുമെര്‍സിങ് രാജ്പുരോഹിതിനെ കുടുക്കിയെന്ന കേസില്‍ സഞ്ജീവ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

രാജസ്ഥാനിലെ പാലിയില്‍ തര്‍ക്കത്തിലുള്ള വസ്തു കൈമാറാനുള്ള സമ്മര്‍ദത്തിന്റെ ഭാഗമായി കേസ് കെട്ടിച്ചമച്ചതാണെന്നാണ് രാജസ്ഥാന്‍ പൊലീസിന്റെ വാദം. സംഭവത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഐ.ബി. വ്യാസ് 1999ല്‍ ഗുജറാത്ത് ഹൈകോടതിയെ സമീപിച്ചിരുന്നു.

അഡീഷനല്‍ സൂപ്രണ്ട് ആയിരിക്കെ 2018 ല്‍ കസ്റ്റഡി മരണത്തിന്റെ കേസിലും സഞ്ജീവ്ഗു ഭട്ടിനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രഭുദാസ് വൈഷ്ണവി എന്നയാളാണ് മരിച്ചത്. കേസില്‍ 2019ല്‍ ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു.

Top