CMDRF

സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്സിയുടെ ഓഹരികള്‍ സ്വന്തമാക്കി സഞ്ജു സാംസണ്‍

സൂപ്പര്‍ ലീഗ് കേരള തന്നെയാണ് ഈ വാര്‍ത്ത തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്

സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്സിയുടെ ഓഹരികള്‍ സ്വന്തമാക്കി സഞ്ജു സാംസണ്‍
സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്സിയുടെ ഓഹരികള്‍ സ്വന്തമാക്കി സഞ്ജു സാംസണ്‍

തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്സിയുടെ ഓഹരികള്‍ സ്വന്തമാക്കി സഞ്ജു സാംസണ്‍. സൂപ്പര്‍ ലീഗ് കേരള തന്നെയാണ് ഈ വാര്‍ത്ത തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. നേരത്തെ സിനിമാ താരമായ പൃഥിരാജ് കൊച്ചി എഫ് സിയുടെ ഓഹരികള്‍ സ്വന്തമാക്കിയിരുന്നു.

സൂപ്പര്‍ ലീഗ് കേരളയുടെ പ്രഥമ സീസണില്‍ നടന്ന ആദ്യ മല്‍സരത്തില്‍ മലപ്പുറം എഫ് സി കൊച്ചി എഫ് സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. ലീഗില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കണ്ണൂര്‍ വാരിയേഴ്‌സ് മാജിക്ക് എഫ് സി തൃശൂരിനെ തോല്‍പ്പിച്ചു.

Top