CMDRF

ലോകകപ്പ് വിജയത്തിനു പിന്നാലെ ആദ്യ പ്രതികരണവുമായി സഞ്ചു സാംസണ്‍

ലോകകപ്പ് വിജയത്തിനു പിന്നാലെ ആദ്യ പ്രതികരണവുമായി സഞ്ചു സാംസണ്‍
ലോകകപ്പ് വിജയത്തിനു പിന്നാലെ ആദ്യ പ്രതികരണവുമായി സഞ്ചു സാംസണ്‍

17 വര്‍ഷം നീണ്ട കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഇന്ത്യ രണ്ടാമതും ട്വന്റി 20 ലോകകപ്പ് നേടിയതില്‍ പ്രതികരണവുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ഒരു ലോകകപ്പ് അത്ര എളുപ്പത്തില്‍ സംഭവിക്കുന്നതല്ലെന്നും അതിനായി 13 വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നുവെന്നും സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഞങ്ങള്‍ ഈ വിജയം അര്‍ഹിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി.

ലോകകപ്പ് കിരീടം കൈയില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രവും സഞ്ജു സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. സുനില്‍ വല്‍സനും എസ്. ശ്രീശാന്തിനും ശേഷം ക്രിക്കറ്റ് ലോകകപ്പ് വിജയിക്കുന്ന മൂന്നാമത്തെ മലയാളി താരമാണ് സഞ്ജു സാംസണ്‍.
ണ് ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്മാരായത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റസെടുത്തപ്പോള്‍ പ്രോട്ടീസ് ചെറുത്തുനില്‍പ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിച്ചു. ഏഴു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. വിരാട് കോഹ്‌ലി കളിയിലെ കേമനായപ്പോള്‍ ജസ്പ്രീത് ബുംറയായിരുന്നു ടൂര്‍ണമെന്റിന്റെ താരം.

ടോസ് ലഭിച്ച് ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ മികച്ച ടോട്ടലില്‍ എത്തിച്ചത്. ഒരുവശത്ത് നിരന്തരം വിക്കറ്റുകള്‍ വീണപ്പോഴും പിടിച്ചുനിന്ന സൂപ്പര്‍ താരം അര്‍ധ സെഞ്ച്വറി കടന്ന് 76 റണ്‍സുമായി ക്ലാസ് തെളിയിച്ചപ്പോള്‍ അക്‌സര്‍ പട്ടേല്‍ 47ഉം ശിവം ദുബെ 27ഉം റണ്‍സെടുത്തു. ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യ കുറിച്ചത്.

Top