രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സഞ്ജുവിന്റെ മിന്നും പ്രകടനം

രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സഞ്ജുവിന്റെ മിന്നും പ്രകടനം
രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സഞ്ജുവിന്റെ മിന്നും പ്രകടനം

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി 20യിൽ കസറി ഇന്ത്യയുടെ മലയാളി താരം സഞ്ജുസാംസൺ. ദീപാവലി വെടിക്കെട്ട് നേരത്തേ എത്തിച്ച സഞ്ജു അക്ഷരാര്‍ഥത്തില്‍ സ്‌ഫോടനാത്മക ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. റിഷാദ് ഹുസൈന്റെ ഒരു ഓവറില്‍ അഞ്ച് സിക്‌സറടക്കം മൊത്തം എട്ടു പന്തുകളാണ് സഞ്ജു മത്സരത്തില്‍ ഗാലറിയിലെത്തിച്ചത്.

മുസ്തഫിസുര്‍ എറിഞ്ഞ എട്ടാം ഓവറിൽ ഓഫ് സ്റ്റമ്പിനു പുറത്ത് ബാക്ക് ഓഫ് ലെങ്തായി എത്തിയ പന്ത് ഒരു ചുവട് പിന്നോട്ടുവെച്ച് കവര്‍ ഏരിയക്ക് മുകളിലൂടെയാണ് സഞ്ജു ഗാലറിയിലെത്തിച്ചത്. അതും തീര്‍ത്തും ആയാസരഹിതമായി. ഈ സിക്‌സ് കണ്ട് കമന്ററി ബോക്‌സിലുണ്ടായിരുന്ന രവി ശാസ്ത്രി പോലും അമ്പരന്നുപോയി. ശാസ്ത്രി ഈ സിക്‌സിനെ വിശേഷിപ്പിച്ചപ്പോഴും വാക്കുകളില്‍ ആ അമ്പരപ്പുണ്ടായിരുന്നു.

Also Read: തകര്‍ത്തടിച്ച് ഇന്ത്യന്‍ യുവനിര; മൂന്നാംമാച്ചില്‍ ബംഗ്ലാദേശിനോട് 133 റണ്‍സ് വിജയം

ഈ സിക്‌സിനെയും താരത്തെയും അഭിനന്ദിച്ച് കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലേയും രംഗത്തെത്തി. ‘ഒരുപാട് കാലത്തേയ്ക്ക് ഒരു മികച്ച താരത്തെ തഴയാന്‍ കഴിയില്ല’ എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. സഞ്ജു, മുസ്തഫിസുറിനെതിരേ നേടിയ സിക്‌സറിനെയും ഭോഗ്ലേ അഭിനന്ദിച്ചു. അത്തരം സിക്‌സറടിക്കാന്‍ അസാധാരണമായ കഴിവു തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top