CMDRF

ഹിന്ദി ചിത്രം ‘സന്തോഷ്’ ബ്രിട്ടന്റെ ഓസ്‌കർ എൻട്രി

ബാഫ്റ്റയാണ് ചിത്രം തിരഞ്ഞെടുത്തത്

ഹിന്ദി ചിത്രം ‘സന്തോഷ്’ ബ്രിട്ടന്റെ ഓസ്‌കർ എൻട്രി
ഹിന്ദി ചിത്രം ‘സന്തോഷ്’ ബ്രിട്ടന്റെ ഓസ്‌കർ എൻട്രി

ഓസ്‌കർ പുരസ്കാരത്തിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായി ‘സന്തോഷ്’. സന്ധ്യ സുരി ആണ് ചിത്രത്തിൻറെ സംവീധായകൻ. 2025-ലെ ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായാണ് ഇത് അംഗീകരിച്ചിട്ടുള്ളത്.പോലീസ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രം.ബാഫ്റ്റയാണ് ചിത്രം തിരഞ്ഞെടുത്തത്.

ALSO READ: വ്യാപക വിമർശനം ഏറ്റുവാങ്ങി ‘വിക്കി വിദ്യാ കാ വോ’ വാലയിലെ ഗാനം

ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ലാപത ലേഡീസ് തിരഞ്ഞെടുക്കപ്പെട്ട് രണ്ടുദിവസത്തിനുശേഷമാണ് മറ്റൊരു ഹിന്ദി ചിത്രത്തിന് മറ്റൊരു രാജ്യത്തുനിന്ന് ബഹുമതി ലഭിക്കുന്നത്. ഷഹാന ഗോസ്വാമിയും സുനിത രാജ്‍വാറും ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.

യു.കെ.യിലുടനീളം വ്യാപകമായി റിലീസ് ചെയ്യപ്പെട്ടതിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. മൈക്ക് ഗുഡ്‌റിജ്, ജെയിംസ് ബൗഷെർ, ബൽത്താസർ ഡെ ഗാനി, അലൻ മാക് അലക്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

Top