ഇന്ത്യയുടെ വനിതാ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകനായി സന്തോഷ് കശ്യപ്

ഇന്ത്യയുടെ മുന്‍ അന്താരാഷ്ട്ര താരമായ കശ്യപിന്, ഐ ലീഗില്‍ പരിശീലകസ്ഥാനം വഹിച്ചുള്ള പരിചയമുണ്ട്

ഇന്ത്യയുടെ വനിതാ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകനായി സന്തോഷ് കശ്യപ്
ഇന്ത്യയുടെ വനിതാ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകനായി സന്തോഷ് കശ്യപ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ വനിതാ സീനിയര്‍ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകനായി സന്തോഷ് കശ്യപിനെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ മുന്‍ അന്താരാഷ്ട്ര താരമായ കശ്യപിന്, ഐ ലീഗില്‍ പരിശീലകസ്ഥാനം വഹിച്ചുള്ള പരിചയമുണ്ട്.

ചവോബ ദേവിയുടെ പിന്‍ഗാമിയായാണ് കശ്യപ് എത്തുന്നത്. ഒക്ടോബറില്‍ നേപ്പാളില്‍ നടക്കുന്ന സാഫ് വനിതാ ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റ് മുതല്‍ സന്തോഷ് ടീമിനൊപ്പം ചേരും.മോഹന്‍ ബഗാന്‍, ഐസ്വാള്‍ എഫ്.സി., മുംബൈ എഫ്.സി. ഉള്‍പ്പെടെയുള്ള ടീമുകളെ പരിശീലിപ്പിച്ചു. കൂടാതെ ഐ.എസ്.എലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി., ഒഡിഷ എഫ്.സി. ടീമുകളുടെ അസിസ്റ്റന്റ് കോച്ചായും പ്രവര്‍ത്തിച്ചു.

പ്രിയ പി.വി. വനിതാ ദേശീയ ടീം അസിസ്റ്റന്റ് കോച്ചും പ്രവീണ്‍ ഖനോല്‍ക്കര്‍ ഗോള്‍ക്കീപ്പര്‍ കോച്ചുമാണ്. ഒക്ടോബര്‍ 17 മുതല്‍ 30 വരെ നേപ്പാളിലെ കാഠ്മണ്ഡുവിലാണ് സാഫ് വനിതാ ചാമ്പ്യന്‍ഷിപ്പ്. ടൂര്‍ണമെന്റിന് മുന്നോടിയായുള്ള 29 അംഗ സ്‌ക്വാഡിന്റെ പരിശീലനം ഈമാസം 20-ന് ഗോവയില്‍ ആരംഭിക്കും.

Top