തൃശ്ശൂര്‍: പീഡനക്കേസില്‍ അറസ്റ്റിലായ മുകേഷ് എം.എല്‍.എ.യെ ദിവ്യനായി കണക്കാക്കാനാകില്ലെന്നും രാജിവെക്കണമെന്നും ആവിശ്യപ്പെട്ട് സാറാ ജോസഫ്. സാംസ്‌കാരികപ്രവര്‍ത്തകര്‍ വിഷയത്തില്‍ പ്രതികരിച്ചാല്‍ ഒറ്റപ്പെടുമെന്ന് വിശ്വസിക്കുന്നില്ല. വിഷയത്തില്‍ പ്രതികരിക്കാത്തതിന് പിന്നില്‍ പലര്‍ക്കും വ്യക്തിതാത്പര്യങ്ങളുണ്ടാകും എന്ന് സാറാ ജോസഫ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അഞ്ചുവര്‍ഷം പൂഴ്ത്തിയ സര്‍ക്കാര്‍നടപടി അംഗീകരിക്കാനാവില്ല. റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാതിരുന്നാല്‍ സിനിമാമേഖലയിലെ എല്ലാവരും മോശക്കാരെന്ന ചിന്ത സമൂഹത്തില്‍ ഉണ്ടാകുമെന്നും സാറാ ജോസഫ് പറഞ്ഞു.