സാറെയ് കാലെ ഖാന്‍ ചൗക്ക് ഇനി മുതല്‍ ‘ബിര്‍സ മുണ്ട ചൗക്ക്’

ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിര്‍സ മുണ്ടയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.

സാറെയ് കാലെ ഖാന്‍ ചൗക്ക് ഇനി മുതല്‍ ‘ബിര്‍സ മുണ്ട ചൗക്ക്’
സാറെയ് കാലെ ഖാന്‍ ചൗക്ക് ഇനി മുതല്‍ ‘ബിര്‍സ മുണ്ട ചൗക്ക്’

ഡല്‍ഹി: ഡല്‍ഹിയിലെ സാറെയ് കാലെ ഖാന്‍ ചൗക്കിന്റെ പേര് പുന:ര്‍നാമകരണം ചെയ്തു. സാറെയ് കാലെ ഖാന്‍ ചൗക്ക് ഇനി മുതല്‍ ബിര്‍സ മുണ്ട ചൗക്ക് എന്നാണ് അറിയപ്പെടുക. കേന്ദ്ര നഗരവികസന മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ആണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിര്‍സ മുണ്ടയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.

Also Read:രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടർ ടേക്ക് ഓഫിന് ക്ലിയറൻസ് ലഭിച്ചില്ല

ഐഎസ്ബിടി ബസ് സ്റ്റാന്‍ഡിന് പുറത്തുള്ള വലിയ ചൗക്കാണ് ഇനി മുതല്‍ ബിര്‍സ മുണ്ട ചൗക്ക് എന്ന് അറിയപ്പെടുക. ഇവിടം സന്ദര്‍ശിക്കുന്ന ആളുകള്‍ക്ക് ബിര്‍സ മുണ്ടയെ കുറിച്ച് അറിയാനും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനും സാധിക്കുമെന്നും ഇതുവഴി അദ്ദേഹം ആദരിക്കപ്പെടുമെന്നും മനോഹര്‍ലാല്‍ ഖട്ടര്‍ വ്യക്തമാക്കി. മതപരിവര്‍ത്തനത്തിനെതിരെയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയും ബിര്‍സ മുണ്ട നടത്തിയ പോരാട്ടങ്ങളെ രാജ്യം നന്ദിയോടെ ഓര്‍ക്കുമെന്ന് അമിത് ഷാ പറഞ്ഞു.

Top