ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ക്കുള്ള സാരഥി സോഫ്റ്റ് വെയർ പണിമുടക്കിൽ; കുഴപ്പമില്ലെന്ന് അധികൃതർ

ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ക്കുള്ള സാരഥി സോഫ്റ്റ് വെയർ പണിമുടക്കിൽ; കുഴപ്പമില്ലെന്ന് അധികൃതർ
ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ക്കുള്ള സാരഥി സോഫ്റ്റ് വെയർ പണിമുടക്കിൽ; കുഴപ്പമില്ലെന്ന് അധികൃതർ

കഴിഞ്ഞ ഒരാഴ്ച്ചയായി ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ക്കുള്ള സാരഥി സോഫ്റ്റ് വെയർ തകരാറിലാണ്. പൊതുജനങ്ങള്‍ക്കുള്ള സിറ്റിസണ്‍ ലോഗിനാണ് പണിമുടക്കിയത്. അപേക്ഷയുമായി എത്തുന്ന ആളുകളെ വലക്കുകയാണ് ഇത്. ഭൂരിഭാഗം പേര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്നില്ല. എന്നാൽ സോഫ്റ്റ് വെയറിന് സാങ്കേതിക തകരാറൊന്നുമില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

വെബ്സൈറ്റ് കിട്ടാത്തതിന്റെ കാരണം ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ പിഴവാണെന്നും അധികൃതര്‍ വിശദീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്റര്‍നെറ്റ് കണക്ഷന്‍ മാറ്റിയിട്ടും വെബ്സൈറ്റ് ലഭിക്കാത്ത സ്ഥിതിയാണ്. വെബ്സൈറ്റ് ലഭിക്കുന്നവര്‍ക്ക് അപേക്ഷ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല.

താലൂക്ക്, ഓഫീസ് എന്നിവ തിരഞ്ഞെടുക്കുമ്പോള്‍ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമാകും. നേരത്തെ സമര്‍പ്പിച്ച അപേക്ഷകളില്‍ തിരുത്തല്‍ വരുത്താനോ, തുടര്‍ നടപടികള്‍ സ്വീകരിക്കാനോ കഴിയാത്ത അവസ്ഥയുമുണ്ട്.

എം.പരിവാഹന്‍ എന്ന മൊബൈല്‍ ആപ്പിലും ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ തടസ്സപ്പെട്ടിട്ടുണ്ട്. സാങ്കേതിക തകരാര്‍ എന്താണെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിയാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.

Top