ആ കുഞ്ഞൻ മത്തിക്ക് ഇത്രയും ​ഗുണങ്ങളോ…

വലുപ്പത്തിൽ ചെറുതും കട്ടികുറഞ്ഞ മുള്ളുകൾ ഉള്ളതുമായ ഒരു മത്സ്യമായ ഇത് പുറംനാടുകളിൽ സാർഡിൻ എന്ന പേരിൽ അറിയപ്പെടുന്നു.

ആ കുഞ്ഞൻ മത്തിക്ക് ഇത്രയും ​ഗുണങ്ങളോ…
ആ കുഞ്ഞൻ മത്തിക്ക് ഇത്രയും ​ഗുണങ്ങളോ…

ലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട മത്സങ്ങളിലൊന്നാണ് മത്തി അഥവാ ചാള. ആള് ചെറുതാണെങ്കിലും മത്തിയുടെ ​ഗുണങ്ങൾ വലുതാണ്. ഒമേഗ-3 ഫാറ്റി ആസിഡുകളാൽ നിറഞ്ഞ എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു മത്സ്യമാണ് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന മത്തി. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് അവയെന്ന് പറയാം. വലുപ്പത്തിൽ ചെറുതും കട്ടികുറഞ്ഞ മുള്ളുകൾ ഉള്ളതുമായ ഒരു മത്സ്യമായ ഇത് പുറംനാടുകളിൽ സാർഡിൻ എന്ന പേരിൽ അറിയപ്പെടുന്നു.

10 മുതൽ 20 മീറ്റർ വരെ ആഴമുള്ള തീരക്കടലിലാണു മത്തി കൂടുതലായും കണ്ടു വരുന്നത്. കൂട്ടമായാണു സഞ്ചാരം. ശത്രുക്കളിൽ നിന്നു രക്ഷ പ്പെടാനാണിത്. തിമിംഗലം, സ്രാവ്, ചൂര തുടങ്ങിയവയാണു മുഖ്യ ശത്രുക്കൾ. അവയെല്ലാം മത്തിയെ വേട്ടയാടിപ്പിടിച്ച് കഴിക്കുന്നു. ഏറെ ഗുണമേന്മയുള്ള മത്തി പ്രോട്ടീനിന്റെ കലവറയാണ്. വൈറ്റമിൻ എ, ഡി, ബി 12 എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. മസ്തിഷ്കം, ഹൃദയ ആരോഗ്യപരിപാലനത്തിന് ഉത്തമമാണ്. മത്തി കഴിച്ചാൽ നല്ല കൊളസ്ട്രോളിന്റെ അളവു കൂടും.

Sardine Fry

Also Read: അറിയാം പർപ്പിൾ കാബേജിന്റെ ആരോഗ്യഗുണങ്ങൾ

ഒമേഗ കൂടാതെ പ്രോട്ടീൻ, വിറ്റാമിനുകൾ, സെലിനിയം, കാൽസ്യം എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഈ മത്സ്യം. ഒമേഗ -3 ഫാറ്റി ആസിഡുകൾ ശാരീരിക കോശ സ്തരങ്ങളുടെ നിർമ്മാണത്തിന് അവശ്യ ഘടകങ്ങളാണ്. ഒരു വ്യക്തിക്ക് ഈ ഫാറ്റി ആസിഡുകൾ ഭക്ഷണത്തിൽ നിന്ന് കൃത്യമായ അളവിൽ ലഭിക്കേണ്ടതുണ്ട്. കാരണം മനുഷ്യ ശരീരത്തിന് അവ സ്വയം നിർമ്മിക്കാൻ കഴിയുന്നതല്ല. പ്രധാനമായും മൂന്ന് തരം ഒമേഗ -3 ഫാറ്റി ആസിഡുകൾ ഉണ്ട്. അവയിൽ രണ്ടെണ്ണം മത്തി ഉൾപ്പെടെയുള്ള മത്സ്യത്തിൽ കാണപ്പെടുന്നവയാണ്.

Also Read: ഈ ചായയ്ക്ക് രുചി കൂടും

ഒരു പെൺമത്തി ശരാശരി അര ലക്ഷം മുട്ട ഇടാറുണ്ട്. സസ്യപ്ലവകങ്ങളിൽ നിന്നാണു മത്തി ആഹാരം കണ്ടെത്തുന്നത്. ചെമ്മീനുകളുടെ ലാർവകൾ, മത്സ്യ മുട്ടകൾ, വിവിധ തരം ആൽഗകൾ, ജീർണിച്ച സസ്യാവശിഷ്ടങ്ങൾ എന്നിവയൊക്കെ മത്തി ആഹാരമാക്കുന്നു. മത്തി പ്രോട്ടീന്റെ ഏറ്റവും മികച്ച സ്രോതസ്സാണ്. ആരോഗ്യമുള്ള അസ്ഥികൾക്ക് ആളുകൾക്ക് ഏറ്റവും ആവശ്യമായത് കാൽസ്യം പോഷകങ്ങൾ ആണ്. 100 ഗ്രാം മത്തിയിൽ 569 mg വിശ്വസനീയമായ കാൽസ്യം അടങ്ങിയിട്ടുള്ളതായി കണക്കാക്കിയിരിക്കുന്നു .19 മുതൽ 50 വയസ്സ് പ്രായമുള്ളവർക്ക് വിദഗ്ധർ ശുപാർശ ചെയ്യുന്നതിൻ്റെ പകുതിയിലധികം ഇത് നൽകുന്നു. വിറ്റാമിൻ ഡി, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ആരോഗ്യമുള്ള അസ്ഥികൾക്ക് ആവശ്യമായ മറ്റ് പോഷകങ്ങളും മത്തിയിൽ അടങ്ങിയിട്ടുണ്ട്.

sardine fish curry with rice

Also Read: മഗ്നീഷ്യത്തിന്‍റെ കുറവ് മൈഗ്രേയ്ൻ ഉണ്ടാക്കും! മാനസികാരോഗ്യത്തെയും ബാധിക്കാം

ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും മത്തി സഹായിക്കും. ബുദ്ധിവികാസത്തിന് മത്തി സഹായകമാണ്. അതു പോലെ തന്നെ എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനും കരുത്തിനും മത്തി പകര്‍ന്നു നല്‍കുന്നതുപോലെ മറ്റ് മത്സ്യങ്ങളില്‍ നിന്ന് ലഭിക്കില്ല. വന്‍കുടലിലെ കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന മത്തി ബുദ്ധി, ഓര്‍മ, ശ്രദ്ധ എന്നിവയ്ക്ക് മൂര്‍ച്ച കൂട്ടാന്‍ ഉതകുന്ന പറ്റിയ മരുന്നുമാണ്.

Top