പാലക്കാട്: സരിൻ ഉറച്ച കോൺഗ്രസ് പ്രവർത്തകനെന്ന് വി കെ ശ്രീകണ്ഠൻ എം പി. ‘ സ്ഥാനാർത്ഥിത്വം എല്ലാവർക്കും ആഗ്രഹിക്കാം. വിജയത്തിനാണ് മുൻഗണന. പാർട്ടിയാണ് വിജയ സാധ്യത തീരുമാനിക്കേണ്ടത്. പാലക്കാട് മുനിസിപ്പാലിറ്റിയിലേക്കല്ല, നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ്. സരിൻ ഒരു ഭാരവാഹി മാത്രമാണ്. ബി ജെ പിയെ സഹായിക്കാനാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നും വി കെ ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞു.