തിരുവനന്തപുരം: 2024ലെ പി.ജി ഹോമിയോ കോഴ്സുകളിലെ കേരളത്തിലെ സർക്കാർ ഹോമിയോ കോളജുകളിലെ സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
വിവരം അറിയാനുള്ള വിദ്യാർഥികൾക്ക് ‘PG Homoeo 2024 Candidate Portal’ലെ ‘Provisional Allotment List’ എന്ന മെനു ക്ലിക്ക് ചെയ്ത് താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് കാണാം. വിശദവിവരങ്ങൾ www.cee.kerala.gov.in ൽ. ഫോൺ: 0471-2525300.
Also Read: ബി.എസ്സി. നഴ്സിങ്: എസ്.സി., എസ്.ടി. സീറ്റ് ഒഴിവുകളിലേക്ക് സ്പോട്ട് അലോട്മെന്റ് 30-ന്
പി.ജി ആയുർവേദ ഡിപ്ലോമ: ഒന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പുറത്തു വന്നു
തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ കേരളത്തിലെ സർക്കാർ എയ്ഡഡ് ആയുർവേദ കോളജുകളിലേക്കും അതുപോലെ തന്നെ സ്വാശ്രയ ആയുർവേദ കോളജുകളിലെ സർക്കാർ സീറ്റുകളിലേക്കുമുള്ള ആയുർവേദ ഡിഗ്രി, ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അവരുടെ ഹോം പേജിലെ’ Data sheet’ എന്ന മെനു ക്ലിക്ക് ചെയ്ത് ഡേറ്റ ഷീറ്റ് പ്രിന്റ് ചെയ്യാം.
Also Read: കാറ്റ് 2024; അപേക്ഷകർക്ക് തിരുത്തലിന് അവസരം
പ്രവേശനം ലഭിച്ച വിദ്യാർഥികൾ ഒക്ടോബർ 11ന് മുമ്പ് അലോട്ട്മെന്റ്റ് ലഭിച്ച കോളജ് അധികാരികൾക്ക് മുന്നിൽ ഹാജരാകണം. വിശദവിവരങ്ങൾക്കായി www.cee.kerala.gov.in ൽ. ഹെൽപ് ലൈൻ നമ്പർ: 0471-2525300.