CMDRF

ശശികുമാറും സിമ്രനും ഒന്നിക്കുന്നു: പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു

സിനിമയുടെ ഷൂട്ടിംഗ് ഒക്ടോബറിൽ തുടങ്ങും

ശശികുമാറും സിമ്രനും ഒന്നിക്കുന്നു: പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു
ശശികുമാറും സിമ്രനും ഒന്നിക്കുന്നു: പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു

ശശികുമാറും സിമ്രനും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന് തുടക്കമായി. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അബിഷന്‍ ജീവിന്ത് ആണ്.പൂജ ചടങ്ങുകളോടെ ചിത്രത്തിന് ആരംഭം കുറിച്ചു. സിനിമയുടെ ഷൂട്ടിംഗ് ഒക്ടോബറിൽ തുടങ്ങും.ഫാമിലി എന്‍റര്‍ടെയ്നര്‍ ജോണറിൽ പെട്ടതാണ് സിനിമ എന്നതാണ് കിംവതന്തികൾ. ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മണികണ്ഠന്‍ നായകനായ ഗുഡ് നൈറ്റ് എന്ന ചിത്രം നിര്‍മ്മിച്ച ബാനറാണ് മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസ്. സിമ്രനും ശശികുമാറിനുമൊപ്പം പുതിയ ചിത്രത്തില്‍ യോഗി ബാബുവും രമേശ് തിലകും അഭിനയിക്കുന്നുണ്ട്. 2 മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസിന്‍റെ 5-ാമത്തെ നിര്‍മ്മാണ സംരംഭമാണ് ഇത്. പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും നിര്‍മ്മാണ കമ്പനി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

ALSO READ: ദുൽഖർ സൽമാനൊപ്പം നടക്കാതെ പോയ ചിത്രത്തെക്കുറിച്ച് ദിൻജിത് അയ്യത്താൻ

സീന്‍ റോള്‍ഡന്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം അലങ്കരിക്കുന്നത്. ഭരത് വിക്രമനാണ് എഡിറ്റര്‍. സംവിധായകനായി രണ്ട് ചിത്രങ്ങള്‍ മാത്രം ക്രെ‍ഡിറ്റിലുള്ള ശശികുമാര്‍ പക്ഷേ അഭിനേതാവ് എന്ന നിലയില്‍ സിനിമയില്‍ സജീവമാണ്. ഗരുഡന്‍, നന്ദന്‍ എന്നിവയാണ് അദ്ദേഹത്തിന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം

Top