CMDRF

വയനാട്ടിൽ സത്യൻ മൊകേരി എൽ ഡി എഫ് സ്ഥാനാർത്ഥി

സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സ്ഥാനാർഥി തീരുമാനം ധാരണ ആയത്.

വയനാട്ടിൽ സത്യൻ മൊകേരി എൽ ഡി എഫ് സ്ഥാനാർത്ഥി
വയനാട്ടിൽ സത്യൻ മൊകേരി എൽ ഡി എഫ് സ്ഥാനാർത്ഥി

വയനാട്: വയനാട്ടിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി സി പി ഐ നേതാവ് സത്യൻ മൊകേരി മത്സരിക്കും. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സ്ഥാനാർഥി തീരുമാനം ധാരണ ആയത്. വയനാട്ടിൽ സുപരിചിതനാണ് സത്യൻ മൊകേരി. ഉച്ചയ്ക്ക് ശേഷം നടക്കുന്ന സി പി ഐ കൗൺസിൽ യോഗത്തിനു ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളെ കാണും.

സത്യന്‍ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു കമ്മറ്റിയില്‍ ഉയര്‍ന്നുവന്നത്. സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാര്‍ഥിയായിരുന്നു എന്നതുമാണ് സത്യന്‍ മൊകേരിക്ക് അനുകൂലമായത്.2014-ല്‍ വയനാട്ടില്‍ മത്സരിച്ച സത്യന്‍ മൊകേരി ഇരുപതിനായിരം വോട്ടിനാണ്‌ പരാജയപ്പെട്ടത്. മൂന്ന തവണ എം.എല്‍.എയുമായിരുന്നു. നിലവില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമാണ്.

Top