ദില്ലിയിലെ ക്ഷേത്രത്തിന് മറ്റൊരു പേരിടണം :സത്യേന്ദ്ര ദാസ്

ദില്ലിയിലെ ക്ഷേത്രത്തിന് മറ്റൊരു പേരിടണം :സത്യേന്ദ്ര ദാസ്
ദില്ലിയിലെ ക്ഷേത്രത്തിന് മറ്റൊരു പേരിടണം :സത്യേന്ദ്ര ദാസ്

ദില്ലി: കേദാര്‍നാഥ് ക്ഷേത്രത്തിന്റെ മാതൃക ദില്ലിയില്‍ നിര്‍മ്മിക്കുന്നതിനെ എതിര്‍ത്ത് അയോധ്യ രാമക്ഷേത്ര മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് രംഗത്ത്.കേദാര്‍നാഥ് ക്ഷേത്രത്തിന്റെ പേരില്‍ മറ്റൊരു ക്ഷേത്രം നിര്‍മ്മിക്കുന്നത് ശരിയല്ല.ഒരു ക്ഷേത്രത്തിന്റെ പതിപ്പ്‌കൊണ്ട് ജനങ്ങള്‍ക്ക് ഗുണം കിട്ടില്ല.ദില്ലിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന് മറ്റൊരു പേരിടണം എന്നും സത്യേന്ദ്ര ദാസ്
പറഞ്ഞു. ദില്ലിയില്‍ കേദാര്‍നാഥ് മാതൃകയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയും ഇന്നലെ എതിര്‍ത്തിരുന്നു.

ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും 228 കിലോ സ്വര്‍ണം കാണാതായി എന്ന ഗുരുതര ആരോപണവുമായി ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. ഇത് അഴിമതിയാണെന്നും , ഇത് വരെ ഒരു അന്വേഷണവും നടപടിയും സര്ക്കാര്‍ എടുത്തില്ലെന്നും സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി മഹാരാഷ്ട്രയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയം എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ലെന്നും ശങ്കരാചാര്യര്‍ ചോദിച്ചു. ദില്ലിയില്‍ കേദാര്‍നാഥ്‌ന്റെ മാതൃകയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് അടുത്ത അഴിമതിക്ക് വഴിയൊരുക്കുമെന്നും കേദാര്‍നാഥ് ക്ഷേത്രത്തിന്റെ പ്രാധാന്യവും മഹത്വവും ഇടിയ്ക്കാന്‍ ഇത് കാരണമാകും എന്നും ശങ്കരാചാര്യര്‍ പറഞ്ഞു. നേരത്തെ അയോധ്യയില്‍ നരേന്ദ്ര മോദി പ്രാണ പ്രതിഷ്ഠ നടത്തിയതിന് എതിരെയും ഈ ശങ്കരാചാര്യര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. മുകേഷ് അംബാനിയുടെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയെ നരേന്ദ്ര മോദി നമസ്‌കരിച്ചിരുന്നു.

Top