റിയാദ് : പുതിയ ഇൻഷുറൻസ് പദ്ധതിക്ക് (ഇൻഷുറൻസ് പ്രോഡക്ട്) തുടക്കം കുറിച്ച് സൗദി. വിദേശ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. കമ്പനിയിൽ നിന്ന് ശബളം മുടങ്ങുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് പദ്ധതിപ്രകാരം വേതനം ലഭിക്കുന്നതാണ് പദ്ധതി. തൊഴിലാളികളുടെ സാമ്പത്തികഭാരം കുറയ്ക്കുന്നതിനായാണ് മാനവശേഷി സാമൂഹിക വികസന മന്ത്രാലയവും ഇൻഷുറൻസ് അതോറിറ്റിയും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്.
സൗദിയിലെ തൊഴിൽ വിപണി വികസിപ്പിക്കുക, തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാർ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് പുതിയ ഇൻഷുറൻസ് പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങൾ. ജോലി അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന വിദേശിക്കു ഇൻഷുറൻസ് പദ്ധതിപ്രകാരം വിമാന ടിക്കറ്റും ലഭിക്കും.