CMDRF

കരിപ്പൂർ എയർപോർട്ടിൽ സൗദി എയർലൈൻസ് തിരിച്ചെത്തുന്നു

റെസ നിർമാണം പൂർത്തിയാവുന്നതോടെ വലിയ വിമാനങ്ങൾ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട സർവീസ് ആരംഭിക്കുമെന്നും ആദിൽ മാജിദ് അൽ ഇനാദ് അറിയിച്ചു.

കരിപ്പൂർ എയർപോർട്ടിൽ സൗദി എയർലൈൻസ് തിരിച്ചെത്തുന്നു
കരിപ്പൂർ എയർപോർട്ടിൽ സൗദി എയർലൈൻസ് തിരിച്ചെത്തുന്നു

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് സർവീസ് അവസാനിപ്പിച്ച സൗദിയ എയർലൈൻസ് ഇതാ വീണ്ടും തിരിച്ചെത്തുന്നു. ഇന്നലെ സൗദിയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയർപോർട്ട് അഡ്വൈസറി കമ്മിറ്റി ചെയർമാൻ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം.

റിയാദിലേക്കുള്ള സർവീസ് ഡിസംബർ ആദ്യവാരത്തിൽ ആരംഭിക്കുമെന്ന് സൗദിയ എയർലൈൻസിൻ്റെ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ റീജ്യനൽ ഓപറേഷൻ മാനേജർ ആദിൽ മാജിദ് അൽഇനാദ് അറിയിച്ചു. 160 ഇക്കണോമി, 20 ബിസിനസ് ക്ലാസ് സീറ്റുകളുള്ള വിമാനമാണ് നിലവിൽ സർവീസിന് ഉപയോഗിക്കുന്നത്.

Also Read: പ്രവാസികൾക്ക് തിരിച്ചടിയാകുമോ! സ്വദേശിവത്കരണ തോത് ഉയർത്തുന്നു

ഹജ്ജ് വിമാന സർവീസിനും സൗദിയ തിരിച്ചെത്തുന്നതോടെ മികച്ച അവസരമാണ് ഒരുങ്ങുന്നത്. റിയാദ് സർവീസ് ആരംഭിക്കുന്നതോടെ സൗദിയിലെ എല്ലാ നഗരങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും മികച്ച കണക്റ്റിവിയായിരിക്കും സൗദി എയർലൈൻസ് ഒരുക്കുന്നത്. റെസ നിർമാണം പൂർത്തിയാവുന്നതോടെ വലിയ വിമാനങ്ങൾ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട സർവീസ് ആരംഭിക്കുമെന്നും ആദിൽ മാജിദ് അൽ ഇനാദ് അറിയിച്ചു.

Top