ആരോഗ്യ രംഗത്ത് സഹകരണ ധാരണപത്രം ഒപ്പിട്ട് സൗദി- മൊറോക്കോ

ആരോഗ്യ രംഗത്ത് സഹകരണ ധാരണപത്രം ഒപ്പിട്ട് സൗദി- മൊറോക്കോ
ആരോഗ്യ രംഗത്ത് സഹകരണ ധാരണപത്രം ഒപ്പിട്ട് സൗദി- മൊറോക്കോ

റിയാദ്: ആരോഗ്യ രംഗത്ത് സൗദി, മൊറോക്കന്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ധാരണപത്രത്തില്‍ ഒപ്പുവെച്ചു. മൊറോക്കോയിലെ സൗദി അംബാസഡര്‍ ഡോ. സാമി ബിന്‍ അബ്ദുല്ല അല്‍ സ്വാലിഹും മന്ത്രാലയത്തിന്റെഔദ്യോഗിക പ്രതിനിധി സംഘവും പങ്കെടുത്ത യോഗത്തില്‍ സൗദി ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജിലും മൊറോക്കന്‍ ആരോഗ്യ-സാമൂഹിക സംരക്ഷണ മന്ത്രി ഡോ. ഖാലിദ് ഐത് ത്വാലിബുമാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. വിഷന്‍ 2030 ന്റെ ഭാഗമായ ആരോഗ്യ പരിവര്‍ത്തനത്തിന്റെ ലക്ഷ്യങ്ങള്‍ക്കുള്ളില്‍ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും രോഗങ്ങള്‍ക്കെതിരെ പ്രതിരോധം വര്‍ധിപ്പിക്കുകയും ചെയ്യുക ലക്ഷ്യമിട്ടാണിത്. യോഗത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ ആരോഗ്യ സഹകരണത്തിന്റെ വശങ്ങള്‍ ചര്‍ച്ച ചെയ്തു.

ഇരുരാജ്യങ്ങള്‍ തമ്മില്‍ ഒപ്പുവെച്ച ധാരണപത്രം സംയുക്ത അറബ് പ്രവര്‍ത്തനത്തിനനുസൃതമായി ഉഭയകക്ഷി ഏകോപനത്തിന്റെ നിലവാരം ഉയര്‍ത്തുകയും ആഗോള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ഏകീകരിക്കുകയും ചെയ്യും.രണ്ട് രാജ്യങ്ങളുടെയും നേതൃത്വത്തിന്റെ അഭിലാഷങ്ങള്‍ക്ക് അനുസൃതമായി ആരോഗ്യ സേവനങ്ങളെ പിന്തുണക്കുകയും വികസിപ്പിക്കുകയും അനുഭവങ്ങള്‍ കൈമാറുകയും ചെയ്യുക, രോഗശാന്തി, പ്രതിരോധ മരുന്ന്, ഡിജിറ്റല്‍ ആരോഗ്യം, പാന്‍ഡെമിക് നിയന്ത്രണം എന്നീ മേഖലകളിലെ ധാരണയും ധാരണപത്രം ലക്ഷ്യമിടുന്നു.

സംയുക്ത അറബ് പ്രവര്‍ത്തനത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഇരു രാജ്യങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന ചരിത്രപരമായ ബന്ധങ്ങളുടെ ചട്ടക്കൂടിലാണ് സന്ദര്‍ശനമെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. ഇരു രാജ്യങ്ങളിലെയും ആരോഗ്യ മന്ത്രാലയങ്ങളുടെ ആരോഗ്യ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ധാരണപത്രം ഒപ്പുവെച്ചതും അനുഭവങ്ങളും ശാസ്ത്ര ഗവേഷണങ്ങളും കൈമാറ്റം ചെയ്യുന്നതുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Top