CMDRF

വെ​ടി​നി​ർ​ത്ത​ലി​ന്​ മ​ധ്യ​സ്ഥ​ശ്ര​മം; ച​ർ​ച്ച ന​ട​ത്തി സൗ​ദി- ഈ​ജി​പ്​​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ

വെ​ടി​നി​ർ​ത്ത​ലി​ന്​ മ​ധ്യ​സ്ഥ​ശ്ര​മം; ച​ർ​ച്ച ന​ട​ത്തി സൗ​ദി- ഈ​ജി​പ്​​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ
വെ​ടി​നി​ർ​ത്ത​ലി​ന്​ മ​ധ്യ​സ്ഥ​ശ്ര​മം; ച​ർ​ച്ച ന​ട​ത്തി സൗ​ദി- ഈ​ജി​പ്​​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ

റി​യാ​ദ്​: ​ഗാസയിൽ കഴിഞ്ഞ പത്ത് മാസങ്ങളായി തുടരുന്ന ഇസ്രയേൽ അക്രമണം അവസാനിപ്പിക്കാൻ മ​ധ്യ​സ്ഥ​ശ്ര​മങ്ങൾ തുടരുന്നതിനിടെ സൗ​ദി, ഈ​ജി​പ്​​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ വിഷയത്തിൽ ചർച്ച നടത്തി. ​ഗാസയിലെ മാ​നു​ഷി​ക, രാ​ഷ്​​ട്രീ​യ പ്ര​തി​സ​ന്ധി​യും പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ ഇ​രു രാ​ജ്യ​ങ്ങ​ളും ഇ​തു​വ​രെ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ അ​വ​ലോ​ക​നം ചെ​യ്​​തു.

അ​നു​ദി​നം ശ​ക്തി​പ്പെ​ടു​ന്ന ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ സ്വീ​ക​രി​ക്കു​ന്ന സം​യു​ക്ത മാ​ർ​ഗ​ങ്ങ​ളും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നും ഈ​ജി​പ്ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബ​ദ​ർ അ​ബ്​​ദു​ൽ ആ​തി​യ​യും ചർച്ചചെയ്തു.

പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി സൗ​ദി​യും ഈ​ജി​പ്തും ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളും ഇ​രു മ​ന്ത്രി​മാ​രും അ​വ​ലോ​ക​നം ചെ​യ്തു.

​ഗാസയി​ലെ ഇ​സ്രാ​യേ​ൽ ന​ര​നാ​യാ​ട്ട് ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ ഖ​ത്ത​റി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച മ​ധ്യ​സ്ഥ ച​ർ​ച്ച ന​ട​ന്നി​രു​ന്നു. ഗൗ​ര​വ​പ​ര​വും ക്രി​യാ​ത്മ​ക​വു​മാ​യി​രു​ന്നു ര​ണ്ടു ദി​വ​സ​ത്തെ ച​ർ​ച്ച​യെ​ന്ന് ഖ​ത്ത​ർ, അ​മേ​രി​ക്ക, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ച​ർ​ച്ച​യു​ടെ ര​ണ്ടാം ഘ​ട്ടം അ​ടു​ത്ത​യാ​ഴ്​​ച ഈ​ജി​പ്ത് ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ കൈ​റോ​യി​ൽ ന​ട​ക്കാ​നി​രി​ക്കെയാണ് സൗ​ദി, ഈ​ജി​പ്​​ഷ്യ​ൻ മ​ന്ത്രി​മാ​ർ തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്.

Top