റിയാദ്: ശ്വാസകോശ അണുബാധയാൽ സൗദി അറേബ്യയിലെ സൽമാൻ രാജാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായി റോയൽ കോർട്ട് അറിയിച്ചു. രാജാവിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കണമെന്നും റോയൽ കോർട്ട് അഭ്യർഥിച്ചു. 88 കാരനായ രാജാവ് 2015 മുതൽ അധികാരത്തിലുണ്ട്.
മേയ് മാസത്തിൽ ജിദ്ദയിലെ അൽ സലാം പാലസിലെ റോയൽ ക്ലിനിക്കിൽ നടത്തിയ ആദ്യത്തെ വൈദ്യപരിശോധനയിൽ രാജാവിന് ശ്വാസകോശ അണുബാധ കണ്ടെത്തിയിരുന്നു. പതിറ്റാണ്ടുകളോളം റിയാദ് ഗവർണറായും പ്രതിരോധ മന്ത്രിയായും സൽമാൻ രാജാവ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജാവെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ ഭരണം പ്രധാനമായും കൈകാര്യം ചെയ്യുന്നത് അദ്ദേഹത്തിൻ്റെ മകനാണ്.