CMDRF

സൗദി പ്രോ ലീഗ്; തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഹാട്രിക്

സൗദി പ്രോ ലീഗ്; തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഹാട്രിക്
സൗദി പ്രോ ലീഗ്; തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഹാട്രിക്

റിയാദ്: സൗദി പ്രോ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഹാട്രിക്. ഇത്തവണ അബഹ ക്ലബിനെതിരെ ആദ്യ പകുതിയില്‍ തന്നെ സൂപ്പര്‍താരം ഹാട്രിക് പൂര്‍ത്തിയാക്കി. മത്സരത്തില്‍ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്ക് അബഹ ക്ലബിനെ തോല്‍പ്പിക്കാനും ക്രിസ്റ്റ്യാനോയുടെ അല്‍ നസറിന് കഴിഞ്ഞു.

ആദ്യ പകുതിക്ക് പിരിയുമ്പോള്‍ അല്‍ നസര്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് മുന്നിലായി. രണ്ടാം പകുതിയില്‍ റൊണാള്‍ഡോയെ സബ്സ്റ്റ്യൂട്ട് ചെയ്തു. എങ്കിലും അല്‍ നസര്‍ ഗോളടി തുടര്‍ന്നു. 51-ാം മിനിറ്റില്‍ അബ്ദുള്‍റഹ്‌മാന്‍ ഗരീബിന്റെ വകയായിരുന്നു ഗോള്‍. 63, 86 മിനിറ്റുകളില്‍ അബ്ദുല്‍ അസീസ് അല്‍-അലിവ ഗോളുകള്‍ നേടി. ഇതോടെ മത്സരത്തിലാകെ അല്‍ നസര്‍ സംഘം എട്ട് ഗോളുകള്‍ സ്വന്തമാക്കി.

മത്സരത്തിന്റെ 11-ാം മിനിറ്റില്‍ അണ്ടര്‍ ദ വാള്‍ ഫ്രീക്വിക്കിലൂടെ റൊണാള്‍ഡോ ആദ്യ ഗോള്‍ അടിച്ചു. 21-ാം മിനിറ്റില്‍ വീണ്ടും ഫ്രീക്വിക്ക് ഗോളിലൂടെ ക്രിസ്റ്റ്യാനോ വലചലിപ്പിച്ചു. 33-ാം മിനിറ്റില്‍ സാദിയോ മാനോയുടെ ഗോളിന് അസിസ്റ്റ് നല്‍കിയതും റൊണാള്‍ഡോയാണ്. 42-ാം മിനിറ്റിലെ ഗോളിലൂടെ ക്രിസ്റ്റ്യാനോ തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി. രണ്ട് മിനിറ്റിനുള്ളില്‍ അബ്ദുല്‍മജീദ് അല്‍-സുലൈഹീം അല്‍ നസറിനായി വലചലിപ്പിച്ചു.

Top