ട്രെയിനില്‍ മാന്യമല്ലാതെ പെരുമാറുന്ന യാത്രക്കാര്‍ക്ക് പിഴ ചുമത്തുമെന്ന് സൗദി റെയില്‍വേ

അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ ഐഡന്റിറ്റി കാര്‍ഡ് കാണിക്കാന്‍ വിസമ്മതിച്ചാല്‍ യാത്രക്കാരെ ട്രെയിനില്‍ നിന്ന് പുറത്താക്കും.

ട്രെയിനില്‍ മാന്യമല്ലാതെ പെരുമാറുന്ന യാത്രക്കാര്‍ക്ക് പിഴ ചുമത്തുമെന്ന് സൗദി റെയില്‍വേ
ട്രെയിനില്‍ മാന്യമല്ലാതെ പെരുമാറുന്ന യാത്രക്കാര്‍ക്ക് പിഴ ചുമത്തുമെന്ന് സൗദി റെയില്‍വേ

റിയാദ്: ട്രെയിനില്‍ മാന്യമല്ലാതെ പെരുമാറുന്ന യാത്രക്കാര്‍ക്ക് പിഴ ചുമത്തുമെന്ന് സൗദി റെയില്‍വേ അറിയിച്ചു. സീറ്റില്‍ കാല്‍ വച്ച് ഇരിക്കുന്നത്, പുകവലി, മറ്റു തരത്തിലുള്ള അനാദരവ് എന്നിവയ്ക്ക് യാത്രക്കാര്‍ക്ക് പിഴ ഒടുക്കേണ്ടി വരുമെന്നാണ് പുതിയ നിയമം. സീറ്റില്‍ കാല്‍ കയറ്റി വെച്ച് ചവിട്ടിയിരിക്കുന്നതോ, പാദം കുത്തിയിരിക്കുകയോ ചെയ്യുന്നതിന് 400 റിയാല്‍ പിഴ ഒടുക്കേണ്ടി വരുമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്.

കയ്യോ കാലോ മറ്റ് ശരീരഭാഗങ്ങളോ ട്രെയിനിന്റെ വാതിലൂടെയോ ജനാലയിലൂടെയൊ പുറത്തിട്ടു യാത്രചെയ്യുന്നതും നിയമ ലംഘനമാണ്. ഇതിന് 400 റിയാല്‍ പിഴയാണ് ശിക്ഷ കിട്ടുന്നത്. സീറ്റുകളില്‍ ബാഗുകളും കെട്ടുകളും സാധനങ്ങളും വച്ചാല്‍ ആദ്യ തവണ 100 റിയാലും രണ്ടാം തവണ 200 റിയാലും പിഴയായി ഈടാക്കും.

അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ ഐഡന്റിറ്റി കാര്‍ഡ് കാണിക്കാന്‍ വിസമ്മതിച്ചാല്‍ യാത്രക്കാരെ ട്രെയിനില്‍ നിന്ന് പുറത്താക്കും. ഇന്റര്‍സിറ്റി യാത്രകളില്‍ നിന്ന് ഇറങ്ങുമ്പോള്‍ ലംഘനം ബന്ധപ്പെട്ട സ്റ്റേഷനിലെ പൊലീസിന് റഫര്‍ ചെയ്യുകയും ചെയ്യും. ട്രെയിനില്‍ പുകവലി നിരോധനം ലംഘിക്കുന്നവര്‍ക്ക് 200 റിയാല്‍ പിഴയും ഉള്‍പ്പെടുന്നു. ട്രെയിനിലോ സ്റ്റേഷനുകളിലോ റെയില്‍വേ സൗകര്യങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള സൈക്കിളുകളോ സ്‌കേറ്റുകളോ സ്‌കേറ്റ്‌ബോര്‍ഡുകളോ ഉപയോഗിക്കുന്നതിന് 200 റിയാല്‍ പിഴ ലഭിക്കും.

Top