സംഗീത പഠനത്തിന് ഡിജിറ്റല്‍ ഗ്ലോബല്‍ പ്ലാറ്റ്‌ഫോമുമായി സൗദി അറേബ്യ

സൗദിയില്‍നിന്നും ലോകത്ത് എവിടെയുമിരുന്ന് അഭ്യസിക്കാനാവുന്ന ഈ പ്ലാറ്റ്‌ഫോം വിദ്യാര്‍ഥികള്‍ക്കും സംഗീതജ്ഞര്‍ക്കും പ്രഫഷനലുകള്‍ക്കും പ്രയോജനകരമാണ്.

സംഗീത പഠനത്തിന് ഡിജിറ്റല്‍ ഗ്ലോബല്‍ പ്ലാറ്റ്‌ഫോമുമായി സൗദി അറേബ്യ
സംഗീത പഠനത്തിന് ഡിജിറ്റല്‍ ഗ്ലോബല്‍ പ്ലാറ്റ്‌ഫോമുമായി സൗദി അറേബ്യ

റിയാദ്: സംഗീത പഠനത്തിന് ഡിജിറ്റല്‍ ഗ്ലോബല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ച് സൗദി അറേബ്യ. സൗദി മ്യൂസിക് കമീഷന്‍ ‘മ്യൂസിക് എ.ഐ’ (MusicAI) എന്ന ഇന്ററാക്ടീവ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് വികസിപ്പിച്ചത്. അറബിക്, പാശ്ചാത്യ സംഗീതോപകരണങ്ങള്‍ വായിക്കാന്‍ ഇതിലൂടെ പരിശീലിപ്പിക്കാനാവും. സൗദിയില്‍നിന്നും ലോകത്ത് എവിടെയുമിരുന്ന് അഭ്യസിക്കാനാവുന്ന ഈ പ്ലാറ്റ്‌ഫോം വിദ്യാര്‍ഥികള്‍ക്കും സംഗീതജ്ഞര്‍ക്കും പ്രഫഷനലുകള്‍ക്കും പ്രയോജനകരമാണ്.

Also Read:മണിപ്പൂരില്‍ സംഘര്‍ഷം അതിരൂക്ഷം; കുക്കികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍

ഏതൊരാള്‍ക്കും സംഗീതം പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് മ്യൂസിക് കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ ആപ്പില്‍ ലഭ്യമായ പ്രോഗ്രാമുകളും പരിശീലന കോഴ്‌സുകളും നേരിട്ടുള്ള വിദ്യാഭ്യാസത്തിന്റെയും സ്വയം പഠനത്തിന്റെയും സംയോജനത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് പരിശീലകരുമായി നേരിട്ട് ആശയവിനിമയം നടത്താനാകും. അല്ലെങ്കില്‍ സ്വന്തമായി പഠിക്കാനാകും. കോഴ്സുകളിലേക്ക് എളുപ്പത്തില്‍ ആക്സസ് ചെയ്യാനും ഏത് കോഴ്സിനെക്കുറിച്ചുമുള്ളവിവരങ്ങള്‍ നേടാനും കഴിയും. എപ്പോള്‍, എവിടെയും വീഡിയോ സ്ട്രീമിങ് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനും പരിശീലനം പൂര്‍ത്തിയാക്കി അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ നേടാനുമുള്ള സാധ്യതകളാണ് ഇത് തുറന്നിടുന്നത്. പരിശീലനം രണ്ട് പ്രധാന ട്രാക്കുകളിലൂടെയാണ്.

ആദ്യ ട്രാക്ക് സര്‍ഗത്മക സംഗീതജ്ഞരെ സംബന്ധിക്കുന്നതാണ്. അറബ്, പാശ്ചാത്യ സംഗീത ഉപകരണങ്ങളെക്കുറിച്ചുള്ള പരിശീലനം ഇതിലുള്‍പ്പെടുന്നു. രണ്ടാമത്തെ ട്രാക്ക് സംഗീത വ്യവസായത്തില്‍ വിദഗ്ധരായ പ്രഫഷനലുകള്‍ക്കുള്ളതാണ്. ഈ ട്രാക്ക് സംഗീത നിര്‍മാണവും അനുബന്ധ ജോലികളും സംബന്ധിച്ച കോഴ്‌സുകളില്‍ വിദഗ്ധരായ പരിശീലകരാല്‍ പഠനം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതാണ്.

Top