‘ഞങ്ങളെ ഒന്നു രക്ഷപ്പെടുത്തൂ… നിലവിളിച്ച് ജനങ്ങൾ’; വയനാട്ടിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

‘ഞങ്ങളെ ഒന്നു രക്ഷപ്പെടുത്തൂ… നിലവിളിച്ച് ജനങ്ങൾ’; വയനാട്ടിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
‘ഞങ്ങളെ ഒന്നു രക്ഷപ്പെടുത്തൂ… നിലവിളിച്ച് ജനങ്ങൾ’; വയനാട്ടിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

യനാട്ടിൽ ഉണ്ടായിരിക്കുന്നത് വൻ‌ ഉരുൾപൊട്ടലാണ്, മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. മരണ സംഖ്യ 15 ആയി ഉയർന്നു. അതേസമയം നാനൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സൈന്യത്തെ രക്ഷാപ്രവർത്തനത്തിനായി എത്തിക്കണമെന്ന് ചൂരൽമല വാർഡ് മെമ്പർ സികെ നൂറുദ്ദീൻ പറഞ്ഞു. ഹെലികോപ്റ്റർ വഴി മാത്രമേ രക്ഷാപ്രവർത്തനം നടക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

അപകടം നഡ്ഡന്നിട്ടുള്ള പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പാറക്കെട്ടുകളും ചെളിയും വീടുകളിൽ നിറഞ്ഞിരിക്കുകയാണ്. ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തൂവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നിട്ടുണ്ട്. ഇത് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.രക്ഷാപ്രവർത്തനത്തിനായി സൈന്യം വയനാട്ടിലെത്തും. എയർലിഫ്റ്റിം​ഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ‌ രക്ഷാപ്രവർത്തനത്തിനായി ഉപയോ​ഗിക്കുമെന്ന് മന്ത്രി കെ രാജൻ‌ പറഞ്ഞു.

Top