ബി.ജെ.പിയെ പിന്തുണച്ച് സാവിത്രി ജിൻഡാൽ; ഹരിയാനയിൽ ബിജെപിക്ക് ബലം കൂടുന്നു

ഹരിയാനയിൽ 48 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി ഹാട്രിക് തികച്ചത്

ബി.ജെ.പിയെ പിന്തുണച്ച് സാവിത്രി ജിൻഡാൽ; ഹരിയാനയിൽ ബിജെപിക്ക് ബലം കൂടുന്നു
ബി.ജെ.പിയെ പിന്തുണച്ച് സാവിത്രി ജിൻഡാൽ; ഹരിയാനയിൽ ബിജെപിക്ക് ബലം കൂടുന്നു

ചണ്ഡീഗഢ്: കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാൻ, ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്‍ലാബ് ദേബ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം, ഹരിയാനയിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത സാവിത്രി ജിൻഡാൽ ബി.ജെ.പിയെ പിന്തുണക്കാൻ തീരുമാനിച്ചു.

ഹരിയാനയിലെ ഹിസാർ മണ്ഡലത്തിൽ നിന്നാണ് സാവിത്രി ജനവിധി തേടിയത്. സാവിത്രിയെ കൂടാതെ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച രാജേഷ് ജൂൺ, ദേവേന്ദർ കദ്‍യാൻ എന്നിവരും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു.

ഇതോടെ നിയമസഭയിൽ ബി.​​​ജെ.പിയുടെ അംഗസംഖ്യ 51 ആയി. കുരുക്ഷേത്ര ബി.ജെ.പി എം.പി നവീൻ ജിൻഡാലിന്റെ അമ്മയാണ് സാവിത്രി. കോൺഗ്രസിന്റെ റാം നിവാസ് റാറയെ ആണ് അവർ 18,941 വോട്ടുകൾക്കാണ് അവർ പരാജ​യപ്പെടുത്തിയത്.

Also Read: ഹരിയാനയിലെ തോല്‍വി പരിശോധിക്കും, അട്ടിമറി സംശയിക്കുന്നു: രാഹുല്‍ ഗാന്ധി

ഹരിയാനയിൽ 48 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി ഹാട്രിക് തികച്ചത്. കോൺഗ്രസ് 37 സീറ്റുകളിൽ വിജയിച്ചു.

Top