CMDRF

‘സ്ലീപ്പ് ചാംപ്യനായ’ സായ്ശ്വരി; ഉറങ്ങി നേടിയത് 9 ലക്ഷം രൂപ

മൂന്ന് സീസണുകളിലായി 10 ലക്ഷത്തിലധികം അപേക്ഷകരാണ് വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ സമീപിച്ചത്

‘സ്ലീപ്പ് ചാംപ്യനായ’ സായ്ശ്വരി; ഉറങ്ങി നേടിയത് 9 ലക്ഷം രൂപ
‘സ്ലീപ്പ് ചാംപ്യനായ’ സായ്ശ്വരി; ഉറങ്ങി നേടിയത് 9 ലക്ഷം രൂപ

ന്യൂഡല്‍ഹി: ബാംഗളൂരു സ്റ്റാര്‍ട്ടപ്പ് സംരംഭമായ വേക്ക്ഫിറ്റിന്റെ സ്ലീപ്പ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ മൂന്നാം സീസണില്‍ ‘സ്ലീപ്പ് ചാംപ്യനായ’ സായ്ശ്വരി. 9 ലക്ഷം രൂപയാണ് സമ്മാനമായി സായ്ശ്വരി നേടിയത്. പ്രോഗ്രാമില്‍ അവസാന ലാപ്പില്‍ 12 സ്ലീപ്പ് ഇന്റേണുകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഉറങ്ങാന്‍ ബുദ്ധിമുട്ട് നേരിടുന്ന മത്സരാര്‍ഥികള്‍ രാത്രിയില്‍ എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങുകയെന്നതായിരുന്നു ടാസ്‌ക്. ടാസ്‌കില്‍ പങ്കെടുക്കുന്നവര്‍ പകല്‍ സമയത്ത് 20 മിനിറ്റ് ഉറങ്ങാനും നിര്‍ദേശമുണ്ട്.

ഉറക്കം മെച്ചപ്പെടുത്തുന്നതിന് ഇന്റേണുകള്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ വര്‍ക്ക്‌ഷോപ്പുകളുണ്ടായിരുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി പ്രീമിയം കിടക്കയും കോണ്‍ടാക്റ്റ് ലെസ് സ്ലീപ്പ് ട്രാക്കറും നൽകിയിരുന്നു.

Also Read: ഇന്ത്യൻ വ്യോമസേനാ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ചുമതലയേറ്റു

മൂന്ന് സീസണുകളിലായി 10 ലക്ഷത്തിലധികം അപേക്ഷകരാണ് വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ സമീപിച്ചത്. അപേക്ഷകരില്‍ നിന്ന് 51 ഇന്റേണുകളെ തെരഞ്ഞെടുത്തതായും 63 ലക്ഷം രൂപയാണ് ഇവര്‍ക്ക് സ്റ്റൈപ്പന്‍ഡായി നല്‍കിയതെന്ന് വക്ക്ഫിറ്റിന്റെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ കുനാല്‍ ദുബെ പറഞ്ഞു.

Top