എംസിഎല്‍ആര്‍ നിരക്കുകള്‍ പുതുക്കി എസ്ബിഐ; മാറ്റം ഇന്ന് മുതല്‍

എംസിഎല്‍ആര്‍ നിരക്കുകള്‍ പുതുക്കി എസ്ബിഐ; മാറ്റം ഇന്ന് മുതല്‍
എംസിഎല്‍ആര്‍ നിരക്കുകള്‍ പുതുക്കി എസ്ബിഐ; മാറ്റം ഇന്ന് മുതല്‍

മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് പുതുക്കി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഒരു ഉപഭോക്താവിന് വായ്പ നല്‍കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് എംസിഎല്‍ആര്‍.

ഈ വര്‍ദ്ധന മിക്ക ഉപഭോക്തൃ ലോണുകളും ചെലവേറിയതാക്കും. വാഹന അല്ലെങ്കില്‍ ഹോം ലോണുകള്‍ തുടങ്ങിയവയ്ക്ക് ചെലവേറും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ സമീപകാല യോഗത്തില്‍ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ചതിനാല്‍, ഉയര്‍ന്ന പലിശനിരക്കില്‍ എന്തെങ്കിലും കുറവുണ്ടാകാന്‍ വായ്പയെടുക്കുന്നവര്‍ കൂടുതല്‍ കാത്തിരിക്കേണ്ടിവരും. തുടര്‍ച്ചയായ ഒമ്പതാം തവണയാണ് സെന്‍ട്രല്‍ ബാങ്ക് നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്. അടുത്ത യോഗത്തിലും നിരക്ക് കുറയ്ക്കുമെന്ന സൂചനകള്‍ ഇല്ല.

Top