CMDRF

വെള്ളക്കെട്ടുള്ള റോഡില്‍ വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട് സ്‌കൂള്‍ ബസ് ഡ്രൈവര്‍

വെള്ളക്കെട്ടുള്ള റോഡില്‍ വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട് സ്‌കൂള്‍ ബസ് ഡ്രൈവര്‍
വെള്ളക്കെട്ടുള്ള റോഡില്‍ വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ട് സ്‌കൂള്‍ ബസ് ഡ്രൈവര്‍

കണ്ണൂര്‍: ചമ്പാട് ചോതാവൂര്‍ സ്‌കൂളിലെ ഇരുപതോളം കുട്ടികളെയാണ് സ്‌കൂള്‍ ബസ് ഡ്രൈവര്‍ പാതിവഴിയില്‍ ഇറക്കിവിട്ടത്. റോഡില്‍ വെള്ളം കയറിയതിനാല്‍ വീട്ടിലെത്താനാകാതെ കുട്ടികള്‍ വഴിയില്‍ കുടുങ്ങി. റോഡില്‍ ഒരാള്‍പ്പൊക്കം വെള്ളമുണ്ടായിരുന്നു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

അതേസമയം, കോഴിക്കോട് ചെക്യാട് പഞ്ചായത്തില്‍ സ്‌കൂള്‍ ബസ് റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങി. പാലം മറികടക്കാന്‍ ശ്രമിക്കവെയാണ് ബസ് വെള്ളക്കെട്ടില്‍ നിന്നുപോയത്. ബസില്‍ 25 ല്‍ അധികം കുട്ടികള്‍ ഉണ്ടായിരുന്നു. സ്‌കൂള്‍ കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്ന് ബസ്സില്‍ നിന്ന് പുറത്തിറക്കി. എല്‍.കെ.ജി, യു.കെ.ജി, എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. കനത്ത മഴയുണ്ടായിട്ടും കോഴിക്കോട്ടെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നില്ല.

Top