CMDRF

കണ്ണൂരില്‍ സ്‌കൂള്‍ ബസ് വീണ്ടും വെള്ളക്കെട്ടില്‍

കണ്ണൂരില്‍ സ്‌കൂള്‍ ബസ് വീണ്ടും വെള്ളക്കെട്ടില്‍
കണ്ണൂരില്‍ സ്‌കൂള്‍ ബസ് വീണ്ടും വെള്ളക്കെട്ടില്‍

കണ്ണൂര്‍: വീണ്ടും വെള്ളക്കെട്ടില്‍ കുടുങ്ങി സ്‌കൂള്‍ ബസ്. പാനൂര്‍ കെകെവിപി ആര്‍ മെമ്മോറിയല്‍ എച്ച് എസ് എസിലെ സ്‌കൂള്‍ ബസാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയത്. വൈകിട്ട് സ്‌കൂള്‍ വിട്ടതിന് ശേഷം കുട്ടികളെയും കൊണ്ട് മടങ്ങുന്ന വഴിയാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയത്. കുട്ടികളെ മറ്റൊരു വണ്ടിയില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടുപോയി. കടവത്തൂര്‍ മുണ്ടത്തോട് റോഡിലാണ് ബസ്സ് കുടുങ്ങിയത്. അതേ സമയം വെള്ളക്കെട്ട് ഉണ്ടെന്ന് പറഞ്ഞിട്ടും ഡ്രൈവര്‍ ബസ് എടുത്തെന്ന് നാട്ടുകാര്‍ പരാതി ഉയര്‍ത്തുന്നുണ്ട്. കുടുങ്ങിയ ബസ് വെള്ളക്കെട്ടില്‍ നിന്നും പുറത്തെത്തിച്ചു.

കോഴിക്കോട് ചെക്കിയാട് പഞ്ചായത്തില്‍ സ്‌കൂള്‍ ബസും റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയിരുന്നു. പാലം മറികടക്കാന്‍ ശ്രമിക്കവെയാണ് ബസ് വെള്ളക്കെട്ടില്‍ നിന്നുപോയത്. ബസില്‍ 25 ല്‍ അധികം കുട്ടികള്‍ ഉണ്ടായിരുന്നു. സ്‌കൂള്‍ കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്ന് ബസ്സില്‍ നിന്ന് പുറത്തിറക്കി.

എല്‍.കെ.ജി, യു.കെ.ജി, എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. കനത്ത മഴയുണ്ടായിട്ടും കോഴിക്കോട്ടെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നില്ല. പാലത്തിന്റെ അപ്പുറത്തായി വലിയ രീതിയില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. വെള്ളക്കെട്ടിലൂടെ പോയ ബസ് പാലത്തിലെത്തിയപ്പോള്‍ നിന്നുപോവുകയായിരുന്നു. ഇതിനുശേഷം പാലത്തിലും വെള്ളം കയറി. നാട്ടുകാര്‍ വേഗത്തില്‍ ഇടപെട്ടതിനാലാണ് വലിയ അപകടം ഒഴിവായത്.

Top