CMDRF

മൂവാറ്റുപുഴയില്‍ സ്‌കൂള്‍ ബസ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മൂവാറ്റുപുഴയില്‍ സ്‌കൂള്‍ ബസ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
മൂവാറ്റുപുഴയില്‍ സ്‌കൂള്‍ ബസ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം തെറ്റി മതിലിലിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഫാ. ജോസഫ് മെമ്മോറിയല്‍ സ്‌കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്. മൂവാറ്റുപുഴ കാക്കശ്ശേരി-കാളിയാര്‍ റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. മഴയുളള സമയത്ത് വളവില്‍വച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Top