മനോഹര ദ്വീപ് വെള്ളത്തില്‍ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഐസ് മൂടിക്കിടന്നിരുന്ന ഈ ചെറുദ്വീപ് കാഴ്ചയില്‍ അത്ര മനോഹരമായിരുന്നു.

മനോഹര ദ്വീപ് വെള്ളത്തില്‍ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
മനോഹര ദ്വീപ് വെള്ളത്തില്‍ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ര്‍ട്ടിക് മഹാസമുദ്രത്തില്‍ റഷ്യയുടെ ഭാഗമായിരുന്ന ഒരു ദ്വീപ് അപ്രത്യക്ഷമായതായി കണ്ടെത്തി ഒരുകൂട്ടം സ്‌കൂള്‍ വിദ്യാര്‍ഥികള്‍. പഠനത്തിന്റെ ഭാഗമായി നടത്തിയ സാറ്റ്ലൈറ്റ് ചിത്രങ്ങളുടെ വിശകലനമാണ് ഈ കണ്ടെത്തലിലേക്ക് കുട്ടി ഗവേഷകരെ നയിച്ചത്.

ആര്‍ട്ടിക് സമുദ്രത്തിലെ 190-ലധികം ദ്വീപുകളുള്ള റഷ്യന്‍ ദ്വീപസമൂഹമായ ഫ്രാന്‍സ് ജോസെഫ് ലാന്‍ഡിലെ വലിയ ഇവാ-ലിവ് ദ്വീപിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഐസ് ആന്‍ഡ് ഗ്രിറ്റിന്റെ ഒരു പാളിയായിരുന്നു മെസ്യാറ്റ്‌സെവ് ദ്വീപ്. ഐസ് മൂടിക്കിടന്നിരുന്ന ഈ ചെറുദ്വീപ് കാഴ്ചയില്‍ അത്ര മനോഹരമായിരുന്നു. 2010ല്‍ 11.8 മില്യണ്‍ സ്‌ക്വയര്‍ഫീറ്റ് ആയിരുന്നു ഈ ദ്വീപിന് വിസ്തൃതിയുണ്ടായിരുന്നത്. ഏകദേശം 20 അമേരിക്കന്‍ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമായിരുന്നു ഇത്. എന്നാല്‍ 2024 ഓഗസ്റ്റ് 12ന് വിദ്യാര്‍ഥികള്‍ വിശകലനം ചെയ്ത പുതിയ ഉപഗ്രഹ ചിത്രം വെളിവാക്കിയത് ആര്‍ട്ടിക്കില്‍ ഈ ദ്വീപ് ഭാഗികമായി അപ്രത്യക്ഷമായി എന്നാണ്. 323,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതി മാത്രമേ ദ്വീപിന് ഓഗസ്റ്റ് 12ലെ വിശകലനത്തില്‍ കണ്ടെത്താനായുള്ളൂ. എന്നാല്‍ സെപ്റ്റംബര്‍ 3ന് പകര്‍ത്തിയ സാറ്റ്ലൈറ്റ് ചിത്രം പറയുന്നത് ഈ പൂര്‍ണമായും അപ്രത്യക്ഷമായി എന്നും.

വിദ്യാര്‍ഥികള്‍ അവരുടെ പ്രൊജക്റ്റിന്റെ ഭാഗമായി നടത്തിയ സാറ്റ്ലൈറ്റ് ചിത്രങ്ങളുടെ വിശകലനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത് എന്ന് റഷ്യന്‍ ജിയോഗ്രാഫിക് സൊസൈറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആഗോളതാപനം കാരണം മഞ്ഞുരുകിയതാവാം ഈ ദ്വീപ് അപ്രത്യക്ഷമാകാന്‍ കാരണമായിട്ടുണ്ടാവുക എന്ന് മോസ്‌കോ ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനും കുട്ടികളുടെ പഠനത്തിന്റെ മേല്‍നോട്ടക്കാരനുമായ അലക്‌സി കുഷൈകോ പറഞ്ഞു.

Eva-Liv എന്ന പ്രധാന ദ്വീപില്‍ നിന്ന് വേര്‍പിരിഞ്ഞത് മുതല്‍ Mesyatsev Islandലെ മഞ്ഞുരുകുന്നുണ്ടായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ പതിറ്റാണ്ടിനിടെയാണ് മഞ്ഞുരുകലിന്റെ വേഗം വര്‍ധിച്ചത്. 2015ല്‍ 5.7 മില്യണ്‍ സ്‌ക്വയര്‍ഫീച്ച് വലിപ്പം ദ്വീപിനുണ്ട് എന്ന് കണക്കാക്കിയിരുന്നു. 2010ലുണ്ടായിരുന്ന വലിപ്പത്തിന്റെ ഏതാണ്ട് നേര്‍പകുതി മാത്രമായിരുന്നു ഇത്. ഉരുകിയുരുകി എപ്പോള്‍ വേണമെങ്കിലും ദ്വീപ് അപ്രത്യക്ഷ്യമാകാം എന്ന അനുമാനത്തില്‍ ഈ ദ്വീപിനെ കുറിച്ച് പഠിക്കുന്നത് പല ഗവേഷകരും 2022ഓടെ അവസാനിപ്പിച്ചിരുന്നു. എന്നിട്ടും 2024 ഓഗസ്റ്റില്‍ വിദ്യാര്‍ഥികള്‍ നടത്തിയ ഉപഗ്രഹ ചിത്ര വിശകലനത്തില്‍ ഈ ദ്വീപ് അവശേഷിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

Top