വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും; മന്ത്രി കെ രാജന്‍

വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും; മന്ത്രി കെ രാജന്‍
വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും; മന്ത്രി കെ രാജന്‍

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജന്‍. സെപ്റ്റംബര്‍ 2 ന് പ്രത്യേക പ്രവേശനോല്‍സവം നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി 3 കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ദുരിതാശ്വാസ ക്യാംപുകള്‍ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും. 3 കുടുംബങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്രത്തിന് മുന്നില്‍ ദുരന്തത്തിലെ നാശനഷ്ടങ്ങളെ കുറിച്ചടക്കം 18 ന് വിശദമായ മെമ്മോറാണ്ടം സമര്‍പ്പിച്ചു. പണം നല്‍കാനുള്ള പ്രയാസം ഇനി കേന്ദ്രത്തിന് ഇല്ല. 1800 233 O221 എന്ന നമ്പറില്‍ ദുരിത ബാധിതര്‍ക്ക് ഏത് സമയത്തും ബന്ധപ്പെടാം.

Top