ഡിജിറ്റലൈസേഷനില്‍ നിന്ന് പിന്നോട്ടു നടന്ന് ഫിന്‍ലന്‍ഡിലെ സ്‌കൂളുകള്‍

ഫിന്‍ലന്‍ഡില്‍ പല സ്‌കൂളുകളും 11 വയസ്സ് മുതല്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ലാപ്‌ടോപ്പുകള്‍ നല്‍കുന്നുണ്ട്.

ഡിജിറ്റലൈസേഷനില്‍ നിന്ന് പിന്നോട്ടു നടന്ന് ഫിന്‍ലന്‍ഡിലെ സ്‌കൂളുകള്‍
ഡിജിറ്റലൈസേഷനില്‍ നിന്ന് പിന്നോട്ടു നടന്ന് ഫിന്‍ലന്‍ഡിലെ സ്‌കൂളുകള്‍

ഹെല്‍സിങ്കി: ലാപ്‌ടോപ്പുകളും ഡിജിറ്റല്‍ പഠന സഹായികളും ഉപേക്ഷിച്ച് ബുക്കുകളുമായി ഫിന്‍ലന്‍ഡിലെ സ്‌കൂളുകള്‍. റിഹിമാകിയിലെ സ്‌കൂളിലാണ് ലാപ്ടോപ്പുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളുമില്ലാതെ പുസ്തകങ്ങളുമായി കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നത്.

ഫിന്‍ലന്‍ഡില്‍ പല സ്‌കൂളുകളും 11 വയസ്സ് മുതല്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ലാപ്‌ടോപ്പുകള്‍ നല്‍കുന്നുണ്ട്. പൊതുവിദ്യാഭ്യാസ സമ്പ്രദായത്തില്‍ സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തുന്ന രാജ്യമാണിത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ എപ്പോഴും കമ്പ്യൂട്ടറുകള്‍ക്കു മുന്നില്‍ സമയം ചെലവിടുന്നതിനെ കുറിച്ച് അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്.

Also Read: പൈലറ്റ് യൂണിയനുമായുള്ള ചര്‍ച്ച അനിശ്ചിതത്വത്തില്‍; എയര്‍ കാനഡ അടച്ചു പൂട്ടുന്നു

2018 മുതല്‍ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പുസ്തകങ്ങള്‍ കൊണ്ടുവരുന്നത് നിര്‍ത്തിയിരുന്നു. പകരം ലാപ്‌ടോപ്പാണ് കുട്ടികള്‍ കൊണ്ടുവന്നിരുന്നത്. എന്നാല്‍ ഈ അധ്യയന വര്‍ഷത്തില്‍ റിഹിമാകിയിലെ സ്‌കൂളുകള്‍ പേനയിലേക്കും നോട്ട്ബുക്കുകളിലേക്കും തിരിച്ചുപോവുകയാണ്.

കുട്ടികള്‍ ഫോണുകളും ഡിജിറ്റല്‍ ഉപകരണങ്ങളും ഇക്കാലത്ത് വളരെയധികം ഉപയോഗിക്കുന്നതിനാല്‍ കുട്ടികള്‍ സ്‌കൂളിലും സ്‌ക്രീനുകളിലേക്ക് മാത്രം ഉറ്റുനോക്കുന്നത് ശരിയല്ലെന്ന് അധ്യാപിക മൈജ കൗനോനെന്‍ പറഞ്ഞു. നിരന്തരമായ ഫോണ്‍, കമ്പ്യൂട്ടര്‍ ഉപയോഗം മൂലം കുട്ടികള്‍ ശ്രദ്ധക്കുറവ്, അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നും അധ്യാപിക പറഞ്ഞു.

Also Read: സാമൂഹികസേവനത്തോടുള്ള ഇഷ്ടം തന്നിലുളവാക്കിയത് മുത്തച്ഛനും മുത്തശ്ശിയുമാണ് ; ഓർമകൾ പങ്കുവെച്ച് കമല ഹാരിസ്

ഡിജിറ്റലായി പഠിക്കുമ്പോള്‍ എപ്പോഴും പഠിക്കുന്ന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാറില്ലെന്ന് വിദ്യാര്‍ത്ഥികളും പറഞ്ഞു. മറ്റ് വെബ്‌സൈറ്റുകളിലേക്ക് അറിയാതെ ശ്രദ്ധ പോവാറുണ്ടെന്നും കുട്ടികള്‍ സമ്മതിച്ചു. കുട്ടികളുടെ സ്‌ക്രീന്‍ സമയം കുറയ്ക്കുന്നതിന് സ്‌കൂള്‍ സമയത്ത് ഫോണ്‍ ഉപയോഗം നിരോധിക്കുന്നതിനായി പുതിയ നിയമനിര്‍മ്മാണം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

Top