പ്രമേഹസാധ്യത കുറയ്ക്കാന്‍ കഴിയുന്ന പുതിയ ഇനം അരി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍. ഫിലിപ്പീന്‍സ് അന്താരാഷ്ട്ര അരി ഗവേഷണകേന്ദ്രത്തിലെ (ഐ.ആര്‍.ആര്‍.ഐ.) ശാസ്ത്രജ്ഞരാണ് ഇത്തരമൊരു അരി വികസിപ്പിച്ചത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന ധാരാളം മാംസ്യം അടങ്ങിയ അരിയാണിത്.വെള്ള അരിയോട് സമാനമാണെങ്കിലും ദോഷങ്ങളൊന്നും പുത്തന്‍ അരിക്കില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നു.
ALSO READ: അമിതമായാൽ അമൃതവും വിഷം! അടുക്കളയിലെ ഈ കുഞ്ഞന്മാരെ ഭയക്കണം
ലോകത്തെ 90 ശതമാനം അരി ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഏഷ്യ പസഫിക് മേഖലയിലാണ്. ആഗോളതലത്തില്‍ 60 ശതമാനം പ്രമേഹരോഗികളും ഇവിടെത്തന്നെ വെള്ള അരി രക്തത്തിലെ പഞ്ചസാരയുടെ അളവുകൂടാന്‍ കാരണമാകും. ഇത് പ്രമേഹസാധ്യത ഉയര്‍ത്തും.