ചാലിയാറിലൂടെ ഒഴുകിയെത്തിയ മുഴുവൻ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തുന്നത് വരെ തിരച്ചിൽ: മന്തി പി പ്രസാദ്

യനാട് ഉണ്ടായ മഹാ ഉരുൾപൊട്ടലിനെ തുടർന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ മുഴുവൻ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് കൃഷി മന്തി പി പ്രസാദ്. നേവിയുടെയും ഹെലികോപ്റ്ററിൻ്റെയും സഹകരണം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇനി ലഭ്യമാകുന്ന ശരീര ഭാഗങ്ങൾ ഡി എൻ എ നടത്തി ഇവിടെ തന്നെ സംസ്കരിക്കാനുള്ള ഏർപ്പാടുകൾ ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലമ്പൂരിൽ നടന്ന ഉന്നത തല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ചാലിയാർ പുഴയിലും, തീരപ്രദേശങ്ങളിലും എത്തിയ മുഴുവൻ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും, ഹെലികോപ്റ്റർ, മണ്ണിനടിയിൽ തിരച്ചിൽ നടത്താനുള്ള ആധുനിക യന്ത്ര സൗകര്യങ്ങൾ തുടങ്ങിയവയും ലഭ്യമാക്കും. ആവശ്യമായ ഭാഗങ്ങളിൽ ഡോഗ് സ്ക്വാഡും പരിശോധന നടത്തും. ഇതിനായി അയൽ സംസ്ഥാനങ്ങളുടെയും സഹകരണം ലഭ്യമാക്കും. ഉരുൾപൊട്ടൽ മേഖലയോട് ചേർന്ന ഭാഗം മുതൽ ചാലിയാറിൻ്റെ അവസാന ഭാഗം വരെ തിരച്ചിൽ നടത്തും.മണ്ണിൽ മൃതദേഹങ്ങൾ അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാലങ്ങളിലും റഗുലേറ്റർ കം ബ്രിഡ്ജുകളിലും അടിഞ്ഞ മരങ്ങൾ മാറ്റി തിരച്ചിൽ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Top