ബെംഗളൂരു: ബി.ജെ.പി. നേതാവിന് പാര്‍ട്ടി ലോക്‌സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് ആത്മഹത്യാഭീഷണി മുഴക്കിക്കൊണ്ട്. ബിജെപി നേതാവായ ബി.വി. നായിക്കിന്റെ അനുയായികളാണ് പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്.
ബുധനാഴ്ച കര്‍ണാടകയിലെ റായ്ചുരിലായിരുന്നു സംഭവം. റോഡില്‍ ചുറ്റും പെട്രോളൊഴിച്ച് അതിനുള്ളില്‍നിന്ന് സ്വയം തീകൊളുത്തുമെന്ന് പ്രഖ്യാപിച്ചായിരുന്നു അനുയായികളുടെ ആത്മഹത്യാഭീഷണി.പ്രതിഷേധത്തിന്റെ ഭാഗമായി റായ്ചുറിലെ പ്രധാനറോഡുകളിളെല്ലാം ടയറുകള്‍ കത്തിച്ച് ഗതാഗതം തടസപ്പെടുത്തി.
രാജാ അമരേശ്വരസിങ്ങിനെത്തന്നെ റായ്ചുറില്‍ വീണ്ടും മത്സരിപ്പിക്കാന്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതിനേത്തുടര്‍ന്നാണ് അനുയായികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ശിവകുമാര്‍, ശിവമൂര്‍ത്തി എന്നിവരാണ് റോഡില്‍ ആത്മഹത്യാഭീഷണി മുഴക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.