CMDRF

പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി മുന്നിൽ ഹാജരാകാതെ സെബി മേധാവി

മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലാണ് സമിതിയുടെ തലവൻ

പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി മുന്നിൽ ഹാജരാകാതെ സെബി മേധാവി
പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി മുന്നിൽ ഹാജരാകാതെ സെബി മേധാവി

ന്യൂഡൽഹി: രണ്ടാം തവണയും പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാതെ സെബി മേധാവി മാധബി പുരി ബുച്ച്. സെബിയുടെ പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് പി.എ.സി മാധബി ബുച്ചിനെ വിളിച്ചു വരുത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലാണ് സമിതിയുടെ തലവൻ.

‘ഇത് കമ്മിറ്റിയുടെ ആദ്യ യോഗമാണ്. നമ്മുടെ നിയന്ത്രണ സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ പബ്ലിക്സ് അക്കൗണ്ട് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇന്ന് സെബിയുടെ പ്രവർത്തനം വിലയിരുത്താനാണ് തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്’. ആദ്യം ഹാജരാവാൻ ആവില്ലെന്ന് അറിയിച്ചുവെങ്കിലും പിന്നീട് സെബി ഉദ്യോഗസ്ഥർ പി.എ.സിക്ക് മുമ്പിൽ എത്താമെന്ന് വ്യക്തമാക്കിയെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

Also Read: ദാന ചുഴലിക്കാറ്റ്; ഒഡീഷയിൽ അതീവ ജാഗ്രത നിർദേശം

മാധബിക്കെതി​രായ അഴിമതി ആരോപണങ്ങളെ തുടർന്ന് സെബി സംശയനിഴലിലായിരുന്നു. ഇതിന് പിന്നാലെയാണ് മാധബി ബുച്ചിനെ വിളിച്ചു വരുത്താൻ സമിതി തീരുമാനിച്ചത്.

എന്നാൽ, ഇന്ന് രാവിലെ ഒമ്പതരയോടെ ചില കാരണങ്ങൾ കൊണ്ട് യോഗത്തിൽ എത്താൻ കഴിയുന്ന രീതിയിലല്ല സെബി മേധാവിയും മറ്റ് ഉദ്യോഗസ്ഥരുമെന്ന് അവർ അറിയിക്കുകയായിരുന്നു. ഇത് പരിഗണിച്ച് അവർക്ക് ഹാജരാവാൻ ​മറ്റൊരു തീയതി നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Top