ഡല്‍ഹി: അവധി ഓഹരി വ്യാപാരം നടത്തുന്നതിനുള്ള സമയം ദീര്‍ഘിപ്പിക്കണമെന്ന നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍.എസ്.ഇ) നിര്‍ദേശം ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ‘സെബി’ നിരസിച്ചു. ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗത്തിലെ വ്യാപാരസമയം ഘട്ടം ഘട്ടമായി നീട്ടണമെന്ന് എന്‍.എസ്.ഇ സെബിയോട് ആവശ്യപ്പെട്ടിരുന്നു.
ഓഹരി ദല്ലാളുമാരില്നിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ലെന്നാണ് ആവശ്യം നിരസിക്കുന്നതിന് സെബി കാരണമായി പറഞ്ഞത്. രാവിലെ 9.15 മുതല്‍ 3.30 വരെയുള്ള പതിവ് വ്യാപാരം അവസാനിപ്പിച്ചതിനുശേഷം ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സില്‍ വ്യാപാരം ചെയ്യുന്നതിന് വൈകീട്ട് 6 മുതല്‍ രാത്രി 9 വരെ സമയം അനുവദിക്കണമെന്നായിരുന്നു നിര്‍ദേശം.