ഇറാനെതിരായ രഹസ്യഫയൽ ചോർത്തി, അമേരിക്ക അന്വേഷണം തുടങ്ങി, അമ്പരന്ന് ഇസ്രയേൽ

ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ഉയര്‍ന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളാണ് ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുന്നത്. ഇത് സംബന്ധമായി ഇതിനകം തന്നെ അമേരിക്കയുടെയും ഇസ്രയേലിന്റെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയതായാണ് പ്രമുഖ അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇറാനെതിരായ രഹസ്യഫയൽ ചോർത്തി, അമേരിക്ക അന്വേഷണം തുടങ്ങി, അമ്പരന്ന് ഇസ്രയേൽ
ഇറാനെതിരായ രഹസ്യഫയൽ ചോർത്തി, അമേരിക്ക അന്വേഷണം തുടങ്ങി, അമ്പരന്ന് ഇസ്രയേൽ

റാനെ ആക്രമിക്കുന്നതിന് ഇസ്രയേല്‍ തയ്യാറാക്കിയ അതീവ രഹസ്യരേഖയും ഒടുവില്‍ ഇപ്പോള്‍ ചോര്‍ന്നിരിക്കുകയാണ്. ലോകത്തെ സകല രഹസ്യങ്ങളും ചോര്‍ത്തുന്ന അമേരിക്കയെയും ഇസ്രയേലിനെയും ഈ സംഭവം ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ഉയര്‍ന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളാണ് ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുന്നത്. ഇത് സംബന്ധമായി ഇതിനകം തന്നെ അമേരിക്കയുടെയും ഇസ്രയേലിന്റെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയതായാണ് പ്രമുഖ അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read Also: ക്രൂവിനെപ്പം ക്രിക്കറ്റ് കളിച്ച് വിജയ്; ‘ലിയോ’യുടെ മേക്കിങ് വീഡിയോ പുറത്ത്

ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമെന്ന് പ്രഖ്യാപിക്കുകയും അങ്ങനെ സംഭവിച്ചാല്‍ പരിധികളില്ലാത്ത തിരിച്ചടിക്ക് തയ്യാറായി ഇറാനും നില്‍ക്കുന്ന സാഹചര്യത്തിനിടയിലാണ് ഇസ്രയേലിനെ കുഴപ്പത്തിലാക്കുന്ന ചോര്‍ത്തല്‍ സംഭവിച്ചിരിക്കുന്നത്. ഒക്ടോബര്‍ 18ന് രണ്ട് സുപ്രധാന രേഖകള്‍ മിഡില്‍ ഈസ്റ്റ് സ്‌പെക്‌റ്റേറ്റര്‍ എന്ന ടെലിഗ്രാം ചാനലിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതൊരു അജ്ഞാത ചാനലാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ടെലിഗ്രാം ചാനല്‍ മേഖലയിലെ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ഇസ്രയേലിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നതാണ്.

Israel and America Flag

പുറത്തുവിട്ട രേഖകളില്‍ ഒന്ന് അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണിന്റെ നാഷണല്‍ ജിയോ സ്‌പേഷ്യല്‍-ഇന്റലിജന്‍സ് ഏജന്‍സി തയ്യാറാക്കിയ ഫയലിലേതാണ്. ”ഒക്ടോബര്‍ 16 ന് ഇറാനെതിരായ ഒരു ആക്രമണത്തിനായി പ്രധാന യുദ്ധോപകരണ തയ്യാറെടുപ്പുകളും രഹസ്യ യുഎവി പ്രവര്‍ത്തനവും ഇസ്രയേല്‍ നടത്തിയിട്ടുണ്ട് എന്ന കാര്യവും ഈ ഫയലില്‍ പറയുന്നുണ്ട്. രണ്ടാമത്തെ രേഖയില്‍ ഒക്ടോബര്‍ 15-16 തീയതികളില്‍ ഇസ്രയേലി വ്യോമസേന നടത്തിയ ആക്രമണ പരിശീലനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണുള്ളത്.

Read Also: സ്തനാർബുദത്തെ സൂക്ഷിക്കണം! അറിയണം ഈ ലക്ഷണങ്ങൾ

പേര് വെളിപ്പെടുത്താത്ത ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ തങ്ങളോട് പുറത്തുവന്ന ഈ രേഖകളുടെ ആധികാരികത സ്ഥിരീകരിച്ചതായാണ് സി.എന്‍.എന്‍ പറയുന്നത്. ഈ ചോര്‍ച്ച ‘ആഴത്തില്‍ ആശങ്കപ്പെടുത്തുന്നു’ എന്ന് ചൂണ്ടിക്കാട്ടിയ പ്രസ്തുത ഉദ്യോഗസ്ഥന്‍ സോഷ്യല്‍ മീഡിയയിലേക്ക് എത്തപ്പെട്ട അതിരഹസ്യമായ ഫയലുകളിലേക്ക് ആര്‍ക്കൊക്കെ ആക്‌സസ്സ് ഉണ്ടെന്ന് കണ്ടെത്താനാണ് നിലവിലെ അന്വേഷണം ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, രേഖകള്‍ പ്രസിദ്ധീകരിച്ച ടെലിഗ്രാം ചാനല്‍ ശനിയാഴ്ച ഒരു പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. അജ്ഞാത ഉറവിടത്തില്‍ നിന്നാണ് തങ്ങള്‍ക്ക് രേഖകള്‍ ലഭിച്ചതെന്നും എന്നാല്‍ ഫയല്‍ ചോര്‍ത്തിയവരുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് ചാനല്‍ അവകാശപ്പെടുന്നത്.

Iran Flag

ഈ രേഖ പുറത്തുവന്നത് ഇസ്രയേലിന്റെ പ്ലാനിങുകള്‍ തെറ്റിക്കുക മാത്രമല്ല ശത്രുക്കളുടെ ചാരന്‍മാര്‍ ഇസ്രയേലിലും അമേരിക്കയിലും ഉണ്ടെന്നുള്ളതിന് കൂടി തെളിവായും വിലയിരുത്തപ്പെടുന്നുണ്ട്. ഇറാനില്‍ സൈബര്‍ ആക്രമണം നടത്തിയ ഇസ്രയേലിന്റെയും അവരുടെ ഗോഡ്ഫാദര്‍ ചമയുന്ന അമേരിക്കയുടെയും സൈബര്‍ മേഖലയിലെ കഴിവും തീര്‍ച്ചയായും ഇതോടെ ഇനി ചോദ്യം ചെയ്യപ്പെടും. ഇറാനെതിരെ എങ്ങനെ എപ്പോള്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ആണവ – എണ്ണ കേന്ദ്രങ്ങള്‍ക്ക് പകരം ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്നിരുന്ന വിവരം.

Read Also:  വെയിറ്റ് എ മിനുട്ട്, വരുന്നു ‘ദന ചുഴലിക്കാറ്റ്…

ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വസതിയുടെ വളപ്പില്‍ വരെ ഇറാന്‍ അനുകൂല ഹിസ്ബുള്ള അയച്ച ഡ്രോണുകള്‍ പൊട്ടിച്ചിതറിയ പശ്ചാത്തലത്തില്‍ ഇപ്പോള്‍ പുറത്തുവരുന്ന ഫയല്‍ ചോര്‍ച്ചയും ഇസ്രയേലിനെ സംബന്ധിച്ച് വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതാണ്. ഇതിനിടെ മറ്റൊരു ഗുരുതരമായ വെളിപ്പെടുത്തലും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇപ്പോള്‍ നടത്തിയിട്ടുണ്ട്. തന്റെ അവധിക്കാല വസതിക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയ ശേഷവും തന്നെയും ഭാര്യയെയും കൊല്ലാന്‍ ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ശ്രമിച്ചതായാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. ഇതെവിടെവച്ചാണ് എന്നത് പക്ഷേ, അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

Benjamin Netanyahu

ഒക്ടോബര്‍ 19 ന് രാവിലെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകള്‍ വടക്കന്‍ ഇസ്രയേലിലെ തീരദേശ പട്ടണമായ സിസേറിയയിലേക്ക് പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് രണ്ടെണ്ണം തകര്‍ത്തെങ്കിലും മൂന്നാമത്തേത് പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് സമീപം പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്. ആക്രമണസമയത്ത് നെതന്യാഹുവും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നില്ല.

സിസേറിയയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഇതുവരെ ഏറ്റെടുത്തിട്ടില്ലെങ്കിലും പലസ്തീന്‍ അനുകൂല സംഘങ്ങള്‍ ഇസ്രയേലില്‍ പുതിയ ആക്രമണങ്ങള്‍ പ്രഖ്യാപിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023 ഒക്ടോബര്‍ മുതല്‍ ഹിസ്ബുള്ളയുടെ ആക്രമണത്തെ തുടര്‍ന്ന് ഏകദേശം 70,000 ഇസ്രയേലികള്‍ക്ക് അവരുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളിലാകട്ടെ 2,000-ത്തിലധികം ആളുകളും കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധരീതി മാറ്റുമെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചതിനാല്‍ ഇസ്രയേലിലെ ജനങ്ങളും ഇപ്പോള്‍ ഏറെ ഭയപ്പാടിലാണുള്ളത്.

Staff Reporter

വീഡിയോ കാണാം

Top