CMDRF

കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചാല്‍ തകരുന്നതല്ല മതേതരത്വം; ഹുസൈന്‍ മടവൂര്‍

കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചാല്‍ തകരുന്നതല്ല മതേതരത്വം; ഹുസൈന്‍ മടവൂര്‍
കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചാല്‍ തകരുന്നതല്ല മതേതരത്വം; ഹുസൈന്‍ മടവൂര്‍

കോഴിക്കോട്: പ്രണയത്തില്‍ , ലൗ ജിഹാദില്ല. കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചാല്‍ തകരുന്നതല്ല മതേതരത്വമെന്നും കെ.എന്‍.എം വൈസ് പ്രസിഡന്റും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ. ഹുസൈന്‍ മടവൂര്‍. ദി കേരള സ്റ്റോറി ജനങ്ങള്‍ അംഗീകരിക്കില്ല. മതേതര പാരമ്പര്യമാണ് കേരള ചരിത്രമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ ഈദ് ഗാഹില്‍ നടത്തിയ പ്രഭാഷണത്തിലാണ് പരാമര്‍ശം.

ഭരണഘടന നിലനില്‍ക്കണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാഹചര്യം നിലനില്‍ക്കണം. ജനാധിപത്യവും ഭരണഘടന മൂല്യങ്ങളും സംരക്ഷിയ്ക്കാന്‍ വോട്ടുചെയ്യണം. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് നിസ്‌കാരം ഒഴിവാക്കാന്‍ മത പ്രമാണമുണ്ടെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

പൂര്‍ണമായും വസ്തുതാവിരുദ്ധമാണ് കേരള സ്റ്റോറി സിനിമയെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി തിരുവനന്തപുരത്ത് പ്രഭാഷണത്തില്‍ പറഞ്ഞു. സിനിമ പ്രചരിപ്പിക്കുന്ന തരത്തിലുള്ള കുപ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്. കള്ളം പ്രചരിപ്പിക്കുന്നവരുടെ കൈയ്യിലെ ഉപകരണമായി മാറരുതെന്നും സിനിമ പ്രദര്‍ശിപ്പിക്കുന്നവരോട് പാളയം ഇമാം പറഞ്ഞു.

Top