സുരക്ഷ ലംഘനം; പിടികൂടിയ പ്രവാസികളെ നാടുകടത്തും

റസിഡന്‍സിയും തൊഴില്‍ നിയമങ്ങളും ലംഘിച്ചതിനെ തുടര്‍ന്നാണ് 'ഇവര്‍ പിടിയിലായത്

സുരക്ഷ ലംഘനം; പിടികൂടിയ പ്രവാസികളെ നാടുകടത്തും
സുരക്ഷ ലംഘനം; പിടികൂടിയ പ്രവാസികളെ നാടുകടത്തും

കുവൈത്ത് : സുരക്ഷ ലംഘനങ്ങളെ തുടര്‍ന്ന് പിടികൂടിയ 434 പ്രവാസികളെ നാടുകടത്തും. ഇവരെ ഒരാഴ്ചക്കുള്ളില്‍ നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. റസിഡന്‍സിയും തൊഴില്‍ നിയമങ്ങളും ലംഘിച്ചതിനെ തുടര്‍ന്നാണ് ‘ഇവര്‍ പിടിയിലായത്. രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ഉപയോഗപ്പെടുത്താതെ കഴിഞ്ഞവരാണ് പിടിയിലായത്.

ഇത്തരക്കാരെ പിടികൂടാന്‍ കര്‍ശന പരിശോധനകള്‍ നടന്നുവരുകയാണ്. പിടികൂടുന്നവരെ നിയമപരമായ നടപടികള്‍ക്കും നാടുകടത്തലിനും ബന്ധപ്പെട്ട അധികാരികളിലേക്ക് കൈമാറിയിട്ടുണ്ട്. റെസിഡന്‍സിയും തൊഴില്‍ ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അനധികൃത താമസവും തൊഴിലും തടയാന്‍ പരിശോധന തുടരുമെന്നും അറിയിച്ചു.

Top