CMDRF

മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന
മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ഗഡ്ചിരോളി ജില്ലയിൽ 6 മണിക്കൂർ നീണ്ട ഓപ്പറേഷനിലാണു മാവോയിസ്റ്റുകളെ വധിച്ചത്. കൊല്ലപ്പെട്ടവരിൽ നിന്ന് നിരവധി ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഗഡ്ചിരോളിയില്‍ മാവോയിസ്റ്റുകളെ നേരിടാനായി രൂപവത്കരിച്ച സി-60 എന്ന പ്രത്യേക പൊലീസ് സംഘവുമായാണ് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടിയത്.

ഛത്തീസ്ഗഡ് അതിർത്തിയോടു ചേർന്ന വന്ദോലി ഗ്രാമത്തിനു സമീപം 15 മാവോയിസ്റ്റുകൾ ക്യാംപ് ചെയ്യുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. തുടർന്ന് രാവിലെ പത്തോടെയാണു ഗഡ്ചിരോളിയിൽ മഹാരാഷ്ട്ര പൊലീസ് തിരച്ചിൽ ആരംഭിച്ചത്. ഡപ്യൂട്ടി എസ്പിയുടെ നേതൃത്വത്തിൽ കാടിനുള്ളിലായിരുന്നു ഓപ്പറേഷൻ. ഉച്ചകഴിഞ്ഞാണു മാവോയിസ്റ്റുകളുമായി വെടിവയ്പ് ആരംഭിച്ചത്. 12 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തു. 3 എകെ 47, 2 ഇൻസാസ്, 1 കാർബൈൻ, ഒരു എസ്എൽആർ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും പിടികൂടി. മാവോയിസ്റ്റ് ദളത്തിന്റെ ചുമതലയുള്ള വിശാൽ അത്രവും കൊല്ലപ്പെട്ടെന്നാണ് സൂചന.

Top