CMDRF

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ വീണ്ടും സുരക്ഷാ വീഴ്ച; രോഹിതിന്റെ അരികില്‍ ഓടിയെത്തി ആരാധകന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ വീണ്ടും സുരക്ഷാ വീഴ്ച. ഇത്തവണ മുംബൈ മുന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ അരികിലേക്കാണ് ആരാധകന്‍ ഓടിയെത്തിയത്. പിന്നിലൂടെ ഓടിയെത്തിയ ആരാധകന്റെ വരവില്‍ ആദ്യം രോഹിത് ശര്‍മ്മ ഞെട്ടിപ്പോയി. എന്നാല്‍ പിന്നാലെ ആരാധകനെ രോഹിത് വാരിപുണര്‍ന്നു. പിന്നാലെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെയും ആരാധകന്‍ വെറുതെവിട്ടില്ല.

മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് പഞ്ചാബ് കിംഗ്‌സ് മത്സരത്തിനിടയിലും സുരക്ഷ വീഴ്ചയുണ്ടായിരുന്നു. അന്ന് സൂപ്പര്‍ താരം വിരാട് കോഹ്ലിയെ തേടിയാണ് ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയത്. താരത്തിന്റെ പാദങ്ങളില്‍ വീണശേഷം ആരാധകന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പിടികൊടുത്തു.

കിഷന് ഹസ്തദാനം നല്‍കി ഒപ്പം ആലിംഗനം ചെയ്ത ശേഷമാണ് ആരാധകന്‍ മടങ്ങിയത്. ഇതുകണ്ട രോഹിത് ശര്‍മ്മ ചിരിക്കുന്നുമുണ്ട്. അപ്പോഴേയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി. എങ്കിലും തന്റെ ആഗ്രഹം പൂര്‍ത്തിയാക്കിയ സന്തോഷമായിരുന്നു ആരാധകന്റെ മുഖത്ത്. സീസണില്‍ രണ്ടാം തവണയാണ് ഐപിഎല്‍ മത്സരത്തിനിടെ സുരക്ഷാ വീഴ്ച ഉണ്ടാകുന്നത്.

Top