CMDRF

ഇനി ലോസാഞ്ചൽസിൽ കാണാം! ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടെ പുതുതായി അരങ്ങേറുന്ന 5 മത്സരയിനങ്ങൾ

ഇനി ലോസാഞ്ചൽസിൽ കാണാം! ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടെ പുതുതായി അരങ്ങേറുന്ന 5 മത്സരയിനങ്ങൾ
ഇനി ലോസാഞ്ചൽസിൽ കാണാം! ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടെ പുതുതായി അരങ്ങേറുന്ന 5 മത്സരയിനങ്ങൾ

പാരീസ്: മണ്ണിലും വിണ്ണിലും ജ്വലിച്ചു കഴിവും ഭാഗ്യവും കഠിനാധ്വാനവും ഓർമ്മിപ്പിച്ചു 15 ദിനരാത്രങ്ങൾക്കൊടുവിൽ പാരിസ് കണ്ണടച്ചിരിക്കുന്നു. മൂന്നുമണിക്കൂർ നീണ്ട കലാവിരുന്നോടെയായിരുന്നു 2024 പാരീസ് ഒളിംപിക്സിൻറെ കൊടിയിറക്കം. അടുത്ത ഒളിംപിക്സിന് വേദിയാവുന്ന അമേരിക്കയിലെ ലോസാഞ്ചൽസിന് ഒളിംപിക് പതാക കൈമാറിയതോടെയാണ് പാരീസിനോട് കായികലോകം വിടപറഞ്ഞത്. 1932നും 1984നും ശേഷം മൂന്നാം തവണയാണ് ലോസാഞ്ചൽസ് ഒളിംപിക്സിന് വേദിയാവുന്നത്. പാരീസിൽ നടന്ന ഒളിംപിക്സിൽ നിന്നും വ്യത്യസ്തമായി രണ്ടാഴ്ച നേരത്തെ 2028 ജൂലൈ 14നാണ് ഒളിംപിക്സിന് ലൊസാഞ്ചൽസിൽ തിരി തെളിയുക. ശേഷം ജൂലൈ 30നാണ് ഒളിംപിക്സ് സമാപിക്കുക. നാലു വർഷങ്ങൾക്കപ്പുറം ലോസാഞ്ചൽസിലെത്തുമ്പോൾ എന്തൊക്കെ പുതുമകളാകും അവിടെ കാത്തിരിപ്പുണ്ടാകുക എന്നും നോക്കാം.

ഇന്ത്യക്ക് സുവർണ്ണ സ്വപ്നം നൽകി ക്രിക്കറ്റ്

ഇന്ത്യക്ക് സ്വർണം പ്രതീക്ഷിക്കാവുന്ന ക്രിക്കറ്റ് മത്സരങ്ങൾ 2028 ലൊസാഞ്ചൽസ് ഒളിംപിക്സിൽ മത്സരയിനമാകും. ടി20 ഫോർമാറ്റിലുള്ള മത്സരങ്ങളാകും ഒളിംപിക്സിൽ നടക്കുക. 1900നുശേഷം ആദ്യമായാണ് ഒളിംപിക്സിൽ ക്രിക്കറ്റ് മത്സരയിനമാകുന്നത് എന്ന പ്രത്യേകതയുമുണ്ട് ലൊസാഞ്ചൽസ് ഒളിംപിക്സിന്. അതേസമയം 2028നുപുറമെ 2032ലെ ബ്രിസ്ബേൻ ഒളിംപിക്സിലും ക്രിക്കറ്റ് മത്സരയിനമായി തുടരുമെന്നാണ് കരുതുന്നത്. 2032ലെ ആതിഥേയരായ ഓസ്ട്രേലിയ ക്രിക്കറ്റിൽ വൻ ശക്തിയാണെന്നതും ഇതിന് കാരണമാണ്. എന്നാൽ ഇടേവളക്കുശേഷം കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് മത്സരയിനമാക്കിയപ്പോൾ ഇന്ത്യ സ്വർണം നേടിയിരുന്നു.

അതേസമയം ഫ്ലാഗ് ഫുട്ബോളാണ് ലോസാഞ്ചൽസിൽ മടങ്ങിയെത്തുന്ന മറ്റൊരു മത്സരയിനം. ഫ്ലാഗ് ഫുട്ബോളിന് പുറമെ അമേരിക്കയിലെ ജനപ്രിയ കായിക വിനോദമായ ബേസ്ബോളും സോഫ്റ്റ്ബോൾ, ലാക്രോസെയും, കൂടാതെ ഒരിടവേളക്കുശേഷം സ്ക്വാഷും ലോസാഞ്ചൽസ് ഒളിംപിക്സിലെ മത്സര ഇനങ്ങളാണ്. ലാക്രോസെ 1908ലാണ് അവസാനമായി ഒളിംപിക്സിൽ മത്സര ഇനമായത്. ഒബ്സ്റ്റാക്കിൾ റേസിംഗാണ് ലോസാഞ്ചൽസിൽ മത്സരയിനമാകുന്ന മറ്റൊരു കായിക വിനോദം.

Top