CMDRF

ആർഭാടങ്ങൾ ഇല്ലാത്ത സിമ്പിൾ വിവാഹം: സീമയും നിശാന്തും വിവാഹിതരായി

നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകൾ അറിയിച്ച് രംഗത്തെത്തി

ആർഭാടങ്ങൾ ഇല്ലാത്ത സിമ്പിൾ വിവാഹം: സീമയും നിശാന്തും വിവാഹിതരായി
ആർഭാടങ്ങൾ ഇല്ലാത്ത സിമ്പിൾ വിവാഹം: സീമയും നിശാന്തും വിവാഹിതരായി

സാമൂഹികമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സുള്ള മേക്കപ്പ് ആര്‍ടിസ്റ്റാണ് സീമ വിനീത്. ആർഭാട ,ആഘോഷങ്ങൾ ഒന്നുമില്ലാതെ താനും നിശാന്തുമായുള്ള വിവാഹം കഴിഞ്ഞതായി സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചിരിക്കുകയാണ് സീമ വിനീത്. കൊട്ടും കുരവയും ആരവങ്ങളും ആള്‍ക്കൂട്ടവുമില്ലാതെ ഒടുവില്‍ ഒദ്യോഗികമായി വിവാഹിതരായി എന്നാണ് ഇരുവരും ചേര്‍ന്നുള്ള ഫോട്ടോകളും, അടിക്കുറുപ്പുമോടെ സോഷ്യൽ മീഡിയ പോസ്റ്റിൽ സീമ പങ്കുവെച്ചിരിക്കുന്നത്.

ALSO READ: താരനകറ്റാൻ തേങ്ങാവെള്ളം

കൈയില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് പിടിച്ചിരിക്കുന്ന ഫോട്ടോയും നിശാന്തുമൊത്ത് സദ്യ കഴിയ്ക്കുന്നതിന്റെ ഫോട്ടോയുമാണ് ഉള്ളത്. നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകൾ അറിയിച്ച് രംഗത്തെത്തി. കുറേക്കാലമായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹനിശ്ചയത്തിന്റെ വിവരവും സാമൂഹിക മാധ്യമത്തിലൂടെയാണ് സീമ വിനീത് പങ്കുവെച്ചത്.

Top