CMDRF

വിനോദ സഞ്ചാരികള്‍ക്ക് എംഡിഎംഎ തൂക്കിവില്‍പ്പന; കയ്യോടെ പിടികൂടി പൊലീസ്

വിനോദ സഞ്ചാരികള്‍ക്ക് എംഡിഎംഎ തൂക്കിവില്‍പ്പന; കയ്യോടെ പിടികൂടി പൊലീസ്
വിനോദ സഞ്ചാരികള്‍ക്ക് എംഡിഎംഎ തൂക്കിവില്‍പ്പന; കയ്യോടെ പിടികൂടി പൊലീസ്

കല്‍പ്പറ്റ: എംഡിഎംഎ വിൽപ്പന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പാ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ രണ്ടു പേര്‍ പിടിയില്‍. കോഴിക്കോട് ഓമശ്ശേരി സ്വദേശി മുഹമ്മദ് റാഷിദ് (34), മുക്കം സ്വദേശി മുസ്തഫ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 3.88 ഗ്രാം എംഡിഎംഎയും വില്‍പന നടത്തി നേടിയ 91000 രൂപയും മയക്കുമരുന്ന് തൂക്കി തിട്ടപ്പെടുത്തുന്നതിനുള്ള പോക്കറ്റ് ത്രാസും പിടിച്ചെടുത്തിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് ഈ യുവാക്കള്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് ‘സ്‌റ്റൈലോ സ്പാ’യില്‍ നിന്ന് യുവാക്കള്‍ വലയിലായത്.

വയനാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെ വിവിധ ഹോംസ്റ്റേകളിലേക്ക് എത്തിക്കുന്ന ജോലിയാണ് റാഷിദ് ചെയ്യുന്നത്. ഇതിനിടെ വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമെങ്കില്‍ ഇയാള്‍ എംഡിഎംഎ വാങ്ങി നല്‍കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. തൂക്കി നല്‍കുന്നതിനാണ് ത്രാസ് കൈവശം വെച്ചിരുന്നത്. കല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ എ യു ജയപ്രകാശിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ ടി അനീഷ്, പി സി റോയ് പോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സുധി, ജയേഷ്, സിവില്‍ പോലീസ് ഓഫിസര്‍ ടി അനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Top