പിജി ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം : ആർ.ജി.കാർ മെഡിക്കൽ കോളജ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്

കൊൽക്കത്ത; പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആർ.ജി.കാർ മെഡിക്കൽ കോളജ് പരിസരത്ത് ഏഴു ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെഡിക്കൽ കോളജിന് സമീപത്ത് ധർണയോ റാലിയോ പാടില്ലെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചു.

ആശുപത്രിയിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടർന്ന് ആശുപത്രിക്ക് സമീപം നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായിരുന്നു. ആശുപത്രിക്ക് നേരെയും ആക്രമണം ഉണ്ടായി. ആശുപത്രിക്ക് സമീപം പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മെഡിക്കൽ കോളേജ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, കൊലപാതകത്തിൽ രാജവ്യാപക പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ ഓരോ രണ്ട് മണിക്കൂറിലും ക്രമസമാധാന നിലയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി.

ഓരോ രണ്ട് മണിക്കൂറിലും മെയിൽ, ഫാക്സ് അല്ലെങ്കിൽ വാട്സാപ് വഴി റിപ്പോർട്ട് അയയ്ക്കാനാണ് രാജ്യത്തെ എല്ലാ സംസ്ഥാന പൊലീസ് സേനകൾക്കും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 16ന് വൈകിട്ട് നാലുമണി മുതൽ റിപ്പോർട്ട് അയയ്ക്കാനാണ് നിർദേശം.

Top