CMDRF

മുതിർന്ന കോൺഗ്രസ് നേതാവ് വി ആര്‍ മോഹന്‍ദാസ് ബിജെപിയില്‍ ചേര്‍ന്നു

ചിദംബരം അടക്കം അഴിമതി ആരോപണം നേരിടുന്ന ആരെയും കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ല.

മുതിർന്ന കോൺഗ്രസ് നേതാവ് വി ആര്‍ മോഹന്‍ദാസ് ബിജെപിയില്‍ ചേര്‍ന്നു
മുതിർന്ന കോൺഗ്രസ് നേതാവ് വി ആര്‍ മോഹന്‍ദാസ് ബിജെപിയില്‍ ചേര്‍ന്നു

പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവ് വി ആര്‍ മോഹന്‍ദാസ് ബിജെപിയില്‍ ചേര്‍ന്നു. കരുണാകരന്റെ കുടുംബത്തെ മോശമായി ചിത്രീകരിച്ച വ്യക്തിയെ കോണ്‍ഗ്രസ് പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയെന്നും ദീര്‍ഘകാലം ഐ ഗ്രൂപ്പ് പ്രവര്‍ത്തകനായിരുന്ന തനിക്ക് ഇതൊന്നും സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നും മോഹന്‍ദാസ് പറഞ്ഞു.

ചിദംബരം അടക്കം അഴിമതി ആരോപണം നേരിടുന്ന ആരെയും കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ല.കോണ്‍ഗ്രസിന് അപചയം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മുന്നണികള്‍ ദേശീയതയ്ക്ക് എതിരാണ്. പ്രശ്‌നങ്ങള്‍ നില്‍ക്കുമ്പോള്‍ മാനസികമായി ആ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ കഴിയില്ല. മാധ്യമങ്ങള്‍ നുണപ്രചാരണം നടത്തുകയാണെന്നും മോഹന്‍ദാസ് പറഞ്ഞു. തനിക്ക് മനസ്സിലായ പ്രശ്‌നങ്ങള്‍ ആരെയും അറിയിച്ചിട്ടില്ല. അവരുമായും നിലവില്‍ ബന്ധം ഇല്ലെന്നും മോഹന്‍ദാസ് പറഞ്ഞു.

Top