ഡല്‍ഹി: അമേഠിയിലും റായ്ബറേലിയിലും തിരഞ്ഞെടുപ്പ് പ്രചാരണമേല്‍ന്നോട്ടത്തിന് മുതിര്‍ന്ന നിരീക്ഷകരെ ഇറക്കി കോണ്‍ഗ്രസ്. റായ്ബറേലിയില്‍ ചത്തീസ്ഗഡ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബഘേലിനേയും അമേഠിയില്‍ അശോക് ഗെലോട്ടിനേയുമാണ് നിരീക്ഷകരായി പ്രഖ്യാപിച്ചത്. ഇരുമണ്ഡലങ്ങളിലും പ്രചാരണനേതൃത്വം പ്രിയങ്കയ്ക്ക് നല്‍കാന്‍ കഴിഞ്ഞദിവസം ധാരണയായിരുന്നു.
നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാനദിവസമാണ് അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയാണ് റായ്ബറേലിയിലെ സ്ഥാനാര്‍ഥി.